UPDATES

കായികം

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് റെക്കോര്‍ഡ് വിജയം; കവാനിയും എംബാപ്പെയും നെയ്മറും തിളങ്ങി

ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 53 പോയന്റുമായി ലീഗില്‍ രണ്ടാമതുള്ള ടീമിനെക്കാളും പതിമൂന്ന് പോയിന്റ് മുന്നിലാണ് പിഎസ്ജി.

ഫ്രഞ്ച് ലീഗില്‍ എതിരാളികളായ ഗുയിന്‍ഗാമ്പിനെ നിലംപരിശാക്കി പിഎസ്ജി. കവാനിയും എംബാപ്പെയും നെയ്മറും കളം നിറഞ്ഞ് കളിച്ച മത്സരത്തില്‍ ഗുയിന്‍ഗാമ്പിനെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തത്. മത്സരത്തില്‍ എഡിസണ്‍ കവാനിയും എംബാപ്പെയും ഹാട്രിക്ക് നേട്ടമാണ് കൊയ്തത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ രണ്ട് ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ തോമസ് മ്യൂനിയറായിരുന്നു മറ്റൊരു സ്‌കോറര്‍. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ റെക്കോര്‍ഡ് വിജയമാണിത്. ഒരു വര്‍ഷം മുന്നെ ദിജോനെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് തകര്‍ത്തതാണ് പഴങ്കഥയായത്.

59, 66, 75മിനുറ്റുകളില്‍ ആയിരുന്നു കവാനിയുടെ ഗോളുകള്‍. എംബാപ്പെയുടെ രണ്ട് ഗോളുകള്‍ക്ക് വഴി ഒരുക്കിയതും കവാനി ആയിരുന്നു. 37, 45, 80 മിനുട്ടുകളും ആയിരുന്നു എംബാപ്പെയുടെ ഗോളുകള്‍. നെയ്മര്‍ ഇരട്ട ഗോളുകളും മുനിയര്‍ ഒരു ഗോളും സ്‌കോര്‍ ചെയ്തു. മത്സരത്തിന്റെ 68 ശതമാനവും പന്ത് കൈവശം വെച്ചത് പിഎസ്ജിയായിരുന്നു. ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 53 പോയന്റുമായി ലീഗില്‍ രണ്ടാമതുള്ള ടീമിനെക്കാളും പതിമൂന്ന് പോയിന്റ് മുന്നിലാണ് പിഎസ്ജി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍