UPDATES

കായികം

സലയെ കണ്ടെത്തുന്നതിനായി 24 ലക്ഷം രൂപ സംഭാവന നല്‍കി എംബാപ്പെ

സലയുടെ ഏജന്‍സി സ്പോര്‍ട് കവര്‍ സലയുടെ പണം സ്വരൂപിക്കുന്നതിനായി ഫണ്ട് രൂപീകരിക്കുകയായിരുന്നു.

കാണാതായ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടി പിഎസ്ജി താരം കിലിയന്‍ എംബാപ്പെയും കൈകോര്‍ക്കുന്നു. സലയെ കണ്ടെത്താന്‍ ശ്രമിക്കുന്ന സ്വകാര്യ ഏജന്‍സികളുടെ തിരച്ചിലിനായി 24 ലക്ഷം രൂപയാണ് എംബാപ്പെ നല്‍കിയിരിക്കുന്നത്. സലയെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ യുകെ അധികൃതര്‍ കഴിഞ്ഞ വ്യാഴാഴ്ച നിര്‍ത്തിവെച്ചിരുന്നു.

ഭരണകൂടം തിരച്ചില്‍ നിര്‍ത്തിവെച്ചതോടെ, സലയ്ക്കായുള്ള അന്വേഷണത്തിന് സ്വകാര്യ ഏജന്‍സികളുടെ സഹായം തേടുന്നതിനാണ് ധനസഹായം. ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ നാന്റെസില്‍ നിന്നും വെല്‍ഷ് തലസ്ഥാനത്തേക്ക് പറക്കവെയാണ് സല സഞ്ചരിച്ചിരുന്ന വിമാനം 2,300 അടി ഉയരെ നിന്നും അപ്രത്യക്ഷമാകുന്നത്. കാര്‍ഡിഫ് സിറ്റിയിലേക്ക് 19.3 മില്യണ്‍ ഡോളറിന് സല എത്തിയതിന് പിന്നാലെയാണ് സംഭവം.

സല അതിജീവിച്ചിരിക്കാനുള്ള സാധ്യത വളരെ വിരളമാണെന്ന കാരണം ചൂണ്ടിയാണ് അധികൃതര്‍ തിരച്ചില്‍ അവസാനിപ്പിച്ചത്. എന്നാല്‍ സലയുടെ ഏജന്‍സി സ്പോര്‍ട് കവര്‍ സലയുടെ പണം സ്വരൂപിക്കുന്നതിനായി ഫണ്ട് രൂപീകരിക്കുകയായിരുന്നു. ഇതിലേക്കാണ് എംബാപ്പെ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സംഭാവന നല്‍കുന്നത്. എംബാപ്പെയെ കൂടാതെ പിഎസ്ജി താരം അഡ്രിയെന്‍ റാബിയറ്റും, മാഴ്സെല്ലസിന്റെ ദിമിത്രി പേയറ്റും ധനസഹായം നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍