UPDATES

കായികം

മികച്ച സേവുകള്‍ നടത്തിയ ഒബ്ലകിനെ മറികടന്ന് മെസിയും സുവാരസും; അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ബാഴ്‌സ

തുടക്കം മുതല്‍ ഒബ്ലകിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എങ്കിലും അവസാന ആറു മിനുട്ടുകളില്‍ മാത്രമാണ് ഒബ്ലക് കീഴടങ്ങിയത്.

ലാലിഗയില്‍ വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള മത്സരം  ഗോള്‍കീപ്പര്‍ ഒബ്ലക് താരമായപ്പോള്‍ ആവേശ പോരാട്ടമായി. അത്‌ലറ്റികോ മാഡ്രിഡ് പോസ്റ്റിലേക്ക് തുടര്‍ച്ചയായി പന്തടിച്ച ബാഴ്‌സ താരങ്ങളെ നിരാശരാക്കി മികച്ച സേവുകള്‍ നടത്തി ഒബ്ലക് കൈയ്യടി നേടി. ആവേശ പോരാട്ടം ഗോള്‍ രഹിതമാകുമോ എന്നു തോന്നിച്ചപ്പോള്‍ ബാഴ്‌സയുടെ രക്ഷകരായി മെസിയും സുവാരസും അടുത്ത അടുത്ത മിനിറ്റുകളില്‍ ഗോള്‍ സ്‌കോര്‍ ചെയ്തു. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിലെ നിര്‍ണായക ഗോളുകളാണ്‌ ഒടുവില്‍ ബാഴ്‌സയ്ക്ക് വിജയം സമ്മാനിച്ചത്. കളിയുടെ 85ആം മിനുട്ടിലും 87ആം മിനുട്ടിലും ആയിരുന്നു ബാഴ്‌സലോണയുടെ ഗോളുകള്‍. എതിരില്ലാത്ത രണ്ടു ഗോളുകളോടെയായിരുന്നു ബാഴ്‌സയുടെ ജയം.

തുടക്കം മുതല്‍ ഒബ്ലകിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എങ്കിലും അവസാന ആറു മിനുട്ടുകളില്‍ മാത്രമാണ് ഒബ്ലക് കീഴടങ്ങിയത്. കളിയുടെ ആദ്യ പകുതിയില്‍ റഫറിയെ തെറി പറഞ്ഞതിന് അത്‌ലറ്റിക്കോ സ്‌ട്രൈക്കര്‍ ഡിയേഗോ കോസ്റ്റ ചുവപ്പ് കണ്ടിരുന്നു. അതോടെ തന്നെ അത്‌ലറ്റിക്കോ മാഡ്രിഡ് കളി കൈവിട്ടിരുന്നു. മത്സരത്തിന്റെ 85ാം മിനിറ്റില്‍ സുവാരസാണ് ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന് പുറത്ത് നിന്ന് നീട്ടി അടിച്ച പന്ത് സുവാരസ് വലയിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ തന്നെ മെസിയുടെ ഗോളും അത്‌ലറ്റികോ വലയിലെത്തി. മൂന്ന് ഡിഫന്റര്‍മാരെ കബളിപ്പിച്ച് കൊണ്ട് വന്ന പന്ത് മെസി ഗോളാക്കി മാറ്റുകയായിരുന്നു. ജയത്തോടെ ബാഴ്‌സക്ക് ലീഗ് തലപ്പത്ത് 11 പോയന്റിന്റെ ലീഡായി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍