UPDATES

കായികം

ഹാട്രിക്കില്‍ അര്‍ധ സെഞ്ചുറി തികച്ച ലയണല്‍ മെസ്സി കരുത്തില്‍ ബാഴ്‌സ

തോല്‍വിയോടെ 37 പോയിന്റുള്ള സെവിയ്യ അഞ്ചാം സ്ഥാനത്തായി.

ലാലിഗയില്‍ സെവിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ബഴ്‌സലോണയെ പിടിച്ച് കയറ്റിയ മെസി. കരിയറിലെ 650 ാം ഗോള്‍ നേടിയ മെസി ഹാട്രിക്കില്‍ അര്‍ധ സെഞ്ചുറി തികച്ച ലയണല്‍ മെസ്സി, അതെ മെസി തന്നെയാണ് താരം. സെവിയയ്‌ക്കെതിരെ രണ്ടിനെതിരേ നാല് ഗോളിന് ജയിച്ച ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 25 കളികളില്‍ നിന്ന് 57 പോയിന്റുള്ള ബാഴ്സയ്ക്ക് രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോയേക്കാള്‍ പത്ത് പോയിന്റിന്റെ ലീഡുണ്ട്.

കളിയുടെ 22ആം മിനുട്ടില്‍ ജീസസ് നവാസിന്റെ ഗോളില്‍ ബാഴ്‌സലോണ പിറകിലായി. പക്ഷെ നാലു മിനുട്ടുകള്‍ക്കകം മെസ്സി തിരികെ ബാഴ്‌സയെ ഒപ്പം എത്തിച്ചു. 42ആം മിനുട്ടില്‍ മെര്‍കാഡോയിലൂടെ സെവിയ്യ് ലീഡ് തിരിച്ചു പിടിച്ചു. ആദ്യ പകുതി 2-1 എന്ന സ്‌കോറില്‍ അവസാനിച്ചു. പിന്നീട് രണ്ടാം പകുതിയില്‍ വമ്പന്‍ തിരിച്ചു വരവാണ് മെസിയിലൂെട ബാഴ്‌സ നടത്തിയത്. 67-ാം മിനിറ്റില്‍ ബോക്സിന്റെ വക്കില്‍ നിന്നെടുത്ത ഒരു വളഞ്ഞുപുളഞ്ഞുപാഞ്ഞ കിക്ക് കൊണ്ട് മെസ്സി വീണ്ടും ബാഴ്സയെ ഒപ്പമത്തെിച്ചു. 85-ാം മിനിറ്റില്‍ ബോക്സിന്റെ മധ്യത്തില്‍ നിന്നെടുത്ത ഇടങ്കാല ഷോട്ടില്‍ ഹാട്രിക് തികച്ച മെസ്സി ആദ്യമായി ബാഴ്സയെ മുന്നിലെത്തിച്ചു. ഈ സീസണില്‍ ലാ ലീഗയില്‍ മെസ്സി നേടുന്ന ഇരുപത്തിയഞ്ചാം ഗോള്‍. സീസണില്‍ 32 മത്സരങ്ങളില്‍ നിന്നു നേടുന്ന 33-ാം ഗോള്‍ കൂടിയാണിത്. കരിയറില്‍ മെസ്സിയുടെ 650-ാം ഗോള്‍ കൂടിയായിരുന്നു ഇത്. ബാഴസയ്ക്കുവേണ്ടി 585 ഉം അര്‍ജന്റീനയ്ക്കുവേണ്ടി 65 ഉം. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മെസ്സിയുടെ ത്രൂ ബോള്‍ പിടിച്ചെടുത്ത് തൊടുത്ത ഷോട്ടിലൂടെ ലൂയിസ് സുവാരസ് പട്ടിക തികയ്ക്കുകയും ചെയ്തു. തോല്‍വിയോടെ 37 പോയിന്റുള്ള സെവിയ്യ അഞ്ചാം സ്ഥാനത്തായി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍