UPDATES

കായികം

വെനസ്വേലക്കെതിരെ പുത്തന്‍ ജഴ്‌സിയിയില്‍ ഇറങ്ങാന്‍ അര്‍ജന്റീന

അഡിഡാസാണ് പുതിയ ജേഴ്‌സിയും രൂപകല്‍പന ചെയ്തിരിക്കുന്നത്.

വെനസ്വേലക്കെതിരെയുള്ള സൗഹൃദ മത്സരത്തില്‍ പുത്തന്‍ ജഴ്‌സിയിലായിരിക്കും ടീം അര്‍ജന്റീന ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം ലയണല്‍ മെസിയാണ് ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കിയത്. വെള്ളയില്‍ നീല വരകളുള്ള സ്ഥിരം ജേഴ്‌സിയില്‍ നിന്ന് വ്യത്യസ്തമായി നേര്‍ത്ത രീതിയില്‍ വെള്ളയും നീലയിലാണ് പുതിയ ജേഴ്‌സി.

അഡിഡാസാണ് പുതിയ ജേഴ്‌സിയും രൂപകല്‍പന ചെയ്തിരിക്കുന്നത്. എ.എഫ്.എയുടെ ബാഡ്ജും ചെസ്റ്റ് ഭാഗത്ത് കാണാം. മുമ്പുണ്ടായിരുന്ന ജേഴ്‌സിയില്‍ മൂന്ന് നീലവരകളാണ് ഉണ്ടായിരുന്നെതെങ്കില്‍ വീതിയേറിയ രണ്ട് നിലവരകള്‍ വെള്ള നിറത്തോട് അലിഞ്ഞുചേരും വിധമാണ് പുതിയ ജേഴ്‌സിയുടെ രൂപകല്‍പ്പന.

കോപ്പ അമേരിക്കയിലും അര്‍ജന്റീന പുതിയ ജേഴ്‌സി ധരിച്ചാവും ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായതിന് ശേഷം ആദ്യമായാണ് അര്‍ജന്റീനക്കായി മെസി ഇറങ്ങുന്നത്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിനായി കഴിഞ്ഞ ദിവസം ടീമിനൊപ്പം മെസി ചേര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍