UPDATES

കായികം

മെസി തോല്‍വി അംഗീകരിക്കണം; വിമര്‍ശനവുമായി ബ്രസീല്‍ പരിശീലകന്‍ ടിറ്റെ

ചിലിക്കെതിരായ മത്സരത്തില്‍ മെസ്സിക്ക് ലഭിച്ച ചുവപ്പ് കാര്‍ഡ് താരം അര്‍ഹിച്ചിരുന്നില്ലെന്നും ടിറ്റെ പറഞ്ഞു.

കോപ അമേരിക്കയില്‍ സംഭവിച്ച തോല്‍വി മെസി അംഗീകരിക്കണമെന്നും താരത്തില്‍ നിന്ന് കുറച്ചു കൂടി
ബഹുമാനം  പ്രതീക്ഷിക്കുന്നുവെന്നും ബ്രസീല്‍ പരിശീലകന്‍ ടിറ്റെ. കോപ അമേരിക്കയില്‍ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ ചിലിക്കെതിരെ ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് മെസി ടൂര്‍ണമെന്റിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

മത്സരത്തില്‍ തനിക്ക് ലഭിച്ച ചുവപ്പ് കാര്‍ഡ് അനീതിയുടെ ഭാഗമാണെന്നും ടൂര്‍ണമെന്റിലെ അഴിമതിയില്‍ പങ്കാളിയാകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് മെഡല്‍ വാങ്ങേണ്ടെന്ന് തീരുമാനിച്ചതെന്നും മെസി പ്രതികരിച്ചിരിന്നു. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണ് എന്നും അര്‍ജന്റീന അര്‍ഹിച്ച വിജയങ്ങള്‍ കരുതിക്കൂട്ടിയുള്ള തെറ്റായ റഫറിയിംഗിലൂടെ തട്ടിയെടുക്കപ്പെട്ടതായും ലിയോണല്‍ മെസി ആരോപിച്ചിരുന്നു. ടൂര്‍ണമെന്റിലെ റെഫറിമാര്‍ക്കെതിരെയും മെസി വിമര്‍ശനമുന്നയിച്ചു.

ഇപ്പോള്‍ മെസ്സിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബ്രസീല്‍ പരിശീലകന്‍ ടിറ്റെ രംഗത്തെത്തിയിരിക്കുന്നത്. മെസ്സി തോല്‍വി അംഗീകരിക്കണമെന്നും കുറച്ചുകൂടി ആദരവ് കാണിക്കണമെന്നുമാണ് ടിറ്റെ പറയുന്നത്. നിരവധി മത്സരങ്ങളില്‍ റഫറിമാരുടെ മോശം പ്രകടനം തങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്നും അര്‍ജന്റീനക്കെതിരെ ബ്രസീല്‍ മാന്യമായ കളിയാണ് പുറത്തെടുത്തതെന്നും ടിറ്റെ പറഞ്ഞു. അതേസമയം ചിലിക്കെതിരായ മത്സരത്തില്‍ മെസ്സിക്ക് ലഭിച്ച ചുവപ്പ് കാര്‍ഡ് താരം അര്‍ഹിച്ചിരുന്നില്ലെന്നും ടിറ്റെ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍