UPDATES

കായികം

പരിക്ക് ഭേദമായി ; മെസ്സി വീണ്ടും കളിക്കളത്തിലേക്ക്

ലാലിഗയില്‍ നവംബര്‍ 11 ന് റയല്‍ ബെറ്റിസിനെതിരെ നടക്കുന്ന മത്സരത്തില്‍ മെസി തിരിച്ച് വരുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്.

പരുക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്ത് പോയ ബാഴ്‌സലോണന്‍ ക്യാപ്റ്റന്‍
ലയണല്‍ മെസി പരിശീലനത്തിനെത്തി. കൈയ്ക്ക് ഏറ്റ പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം ദിവസങ്ങള്‍ക്ക് ശേഷം പരിശീലനത്തിനെത്തിയതായി ബാഴ്‌സലോണയുടെ വെബ്‌സൈറ്റാണ് അറിയിച്ചിരിക്കുന്നത്.

മെസി പരിശീലനത്തിനിറങ്ങിയ ചിത്രങ്ങള്‍ അടക്കം ക്ലബ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിക്വെക്കും ജോര്‍ദി ആല്‍ബക്കുമൊപ്പം മെസി പരിശീലനം നടത്തി. കഴിഞ്ഞ 20 ന് സെവിയക്കെതിരെയുള്ള മത്സരത്തില്‍ 17ാംമിനിറ്റിലാണ് മെസിക്ക് പരിക്കേറ്റത്. സെവിയ താരം ഫ്രാങ്കോ വാസ്‌ക്വേസിനൊപ്പം പന്തിനായുള്ള പോരാട്ടത്തിനിടെ മെസി നിലത്തുവീഴുകയായിരുന്നു. പരുക്കിനെ തുടര്‍ന്ന് ഇന്റര്‍മിലനെതിരെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലും റയല്‍മാഡ്രിനെതിരെ നടന്ന എല്‍ക്ലാസിക്കോയിലും മെസിക്ക് കളിക്കാനായില്ല.

ഇന്ന് നടക്കുന്ന കോപ്പ ഡെല്‍ റേ മത്സരത്തില്‍ പരിശീലനത്തിനിറങ്ങിയ ബാഴസ ടീമിനൊപ്പമാണ് മെസിയും ഇറങ്ങിയത്. അതേസമയം മെസിയുടെ അഭാവത്തിലും ബഴ്‌സലോണയ്ക്ക് ജയത്തിന് കുറവൊന്നും ഉണ്ടായില്ല. ചാപ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെ 2-1 നും എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ 5-1 നും ബാഴ്‌സ പരാജയപ്പെടുത്തിയിരുന്നു. ലാലിഗയില്‍ നവംബര്‍ 11 ന് റയല്‍ ബെറ്റിസിനെതിരെ നടക്കുന്ന മത്സരത്തില്‍ മെസി തിരിച്ച് വരുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍