UPDATES

കായികം

‘ചാമ്പ്യന്‍സ് ലീഗ് ഒരിക്കല്‍കൂടി ജയിക്കാന്‍ നിന്നെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്’; നെയ്മറുടെ മനസ് മാറ്റിയ മെസിയുടെ സന്ദേശം

ബാഴ്സലോണയ്ക്കൊപ്പം ലാ ലിഗയിലെ ചിര വൈരികളായ റയല്‍ മാഡ്രിഡും നെയ്മറിനായി രംഗത്തെത്തിയിരുന്നു.

ഫുട്‌ബോള്‍ ലോകത്ത് ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു നെയ്മര്‍ പിഎസ്ജിയില്‍ നിന്ന് ബാഴ്‌സയിലേക്ക് തിരിച്ചെത്തുമോ എന്നത്.
എന്നാല്‍ റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജി സ്വന്തമാക്കിയ നെയ്മറെ ബാഴ്സലോണയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ എല്ലാം പരാജയപ്പെടുകയായിരുന്നു. ബാഴ്സലോണയ്ക്കൊപ്പം ലാ ലിഗയിലെ ചിര വൈരികളായ റയല്‍ മാഡ്രിഡും നെയ്മറിനായി രംഗത്തെത്തിയിരുന്നു.
കൈമാറ്റ വിപണിയുടെ അവസാനം എല്ലാം പരാജയപ്പെടുകയായിരുന്നു. ചിത്രത്തില്‍ ബാഴ്സലോണ മാത്രമായി. നെയ്മറെ കൈമാറുന്നത് സംബന്ധിച്ച് ഇരു ക്ലബുകളും ധാരണയിലെത്തി എന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നെയ്മര്‍ പിഎസ്ജിയില്‍ തന്നെ തുടരേണ്ടി വന്നു.

നെയ്മറെ തിരികെയെത്തിക്കാന്‍ ബാഴ്സ തയ്യാറായത് ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസിയുടെ ഇടപെടലാണെന്ന തരത്തിലാണ് വാര്‍ത്തകളാണ് സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഒരുദിവസം നെയ്മറിന് മെസി അയച്ച മെസേജാണ് ട്രാന്‍സ്ഫര്‍ നാടകത്തിന് തുടക്കം കുറിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിഎസ്ജിയില്‍ ജീവിതം സുഖകരമല്ലെന്ന നെയ്മറുടെ മെസേജിനുള്ള മറുപടിയിലാണ് മെസി നെയ്മറെ ബാഴ്സയിലേക്ക് തിരികെ എത്താന്‍ ക്ഷണിക്കുന്നത്. ‘ചാമ്പ്യന്‍സ് ലീഗ് ഒരിക്കല്‍ക്കൂടി ജയിക്കാന്‍ നിന്നെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്’ എന്നായിരുന്നു മെസിയുടെ സന്ദേശം. മെസിയുടെ ഈ സന്ദേശത്തോടെയമാണ് നെയ്മര്‍ ക്ലബ്് മാറുന്നതായുള്ള റിപോര്‍ട്ടുകള്‍ എത്തിയത്. അതിനിടെ കളിക്കാരെ പകരം നല്‍കിയും അതിനൊപ്പം വന്‍തുക ഓഫര്‍ ചെയ്തും തങ്ങളുടെ പഴയ സൂപ്പര്‍ താരത്തെ തിരികെയെത്തിക്കാന്‍ ബാഴ്സലോണയ്ക്ക് സാധിക്കാതെ വരികയായിരുന്നു. ഇത് ബാഴ്‌സ താരങ്ങളില്‍ വലിയ നിരാശയുണ്ടാക്കിയെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍