വിയ്യറയലിനെതിരായ മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് നേരിയ ജയം മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്.
വലിയ ഇടവേളയ്ക്ക് ശേഷം ബാഴ്‌സലോണയുടെ ആദ്യ ഇലവനില്‍ ഇറങ്ങിയ ലയണല്‍ മെസിക്ക് പരിക്ക്. ഗോള്‍ നേടാന്‍ സാധിക്കാതെ മെസിക്ക് മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ പരിക്കേറ്റ് മൈതാനം വിടേണ്ടി വന്നു. പേശീവേദനയെ തുടര്‍ന്നാണ് താരം കളം വിട്ടത്. മെസിയുടെ പരിക്ക് ഗുരുതരമാണോ എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ക്ലബ്ബ് പുറത്ത് വിട്ടിട്ടില്ല. പരിക്കിനെ തുടര്‍ന്ന് ഇനിയുള്ള മത്സരങ്ങളും താരത്തിന് നഷ്ടമാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
വിയ്യാറയലിനെതിരായ മത്സരത്തില്‍ പരിക്കേറ്റ മെസിക്ക് താത്കാലിക ചികിത്സ നല്‍കുകയും മത്സരം തുടരുകയുമാണ് ചെയ്തത്. എന്നാല്‍ പേശീ വേദന കൂടിവന്നതോടെ മൈതാനത്ത് പുറത്ത് താരത്തെ പരിശോധിക്കുകയും പരിക്ക് ഗുരുതരമാണെന്ന് മനസിലാക്കി ആദ്യ പകുതിക്ക് പിന്നാലെ താരത്തെ പിന്‍വലിക്കുകയുമായിരുന്നു. ഈ സീസണ്‍ ലാലിഗയിലെ ആദ്യ ഇലവനില്‍ മെസി ഇടം പിടിച്ച മത്സരമായിരുന്നു ഇത്. നേരത്തെ സീസണ്‍ തുടക്കത്തില്‍ പരിക്കേറ്റ മെസ്സി കഴിഞ്ഞ ആഴ്ച മാത്രമാണ് കളത്തില്‍ എത്തിയത്. ഡോര്‍ട്മുണ്ടിനും ഗ്രാനഡയ്ക്കും എതിരെ മെസ്സി കളിച്ചിരുന്നു.
അതേസമയം വിയ്യറയലിനെതിരായ മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് നേരിയ ജയം മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിയ്യറയലിനെ ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. അന്റോയിന്‍ ഗ്രീസ്മാന്‍, ആര്‍തര്‍ എന്നിവരാണ് ബാഴ്‌സലോണയ്ക്കായി ഗോളുകള്‍ സ്വന്തമാക്കിയത്. മെസിക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. 44ാം മിനുട്ടില്‍ സാന്റി കസോര്‍ലയാണ് വിയ്യറയലിന്റെ ആശ്വാസ ഗോള്‍ നേടിയത്.