മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അലക്‌സിസ് സാഞ്ചസ് ആണ് ആറാം സ്ഥാനത്ത്.
ലോകഫുട്‌ബോളിലെ രണ്ട് മിന്നും താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. കളിമികവിന്റെ കാര്യത്തില്‍ രണ്ടു താരങ്ങള്‍ തമ്മില്‍ പലപ്പോഴും അന്തരം ഉണ്ട്. അതുപോലെ തന്നെ ഇരുവരും കൈപറ്റുന്ന പ്രതിഫലവും രണ്ടാണ്. ഏറ്റവും പുതിയതായി പുറത്തു വരുന്ന റിപോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന പത്തു ഫുട്‌ബോള്‍ കളിക്കാരുടെ ലിസ്റ്റില്‍ മെസ്സി ഒന്നാമതെത്തിയിരിക്കുന്നു എന്നാണ്. ഫ്രഞ്ച് മാസികയായ എല്‍ എക്വിപ്പ് പുറത്തുവിട്ട റിപാര്‍ട്ട് പ്രകാരമാണിത്. തന്റെ ഏറ്റവും വലിയ എതിരാളിയായ റൊണാള്‍ഡോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസ്സിയുടെ ഈ നേട്ടം. യൂറോപ്പിലെ ടോപ് ഫൈവ് ലീഗില്‍ നിന്നുള്ള കളിക്കാരുടെ ലിസ്റ്റ് ആണ് ഫ്രഞ്ച് മാഗസിന്‍ പുറത്തു വിട്ടിരിക്കുന്നത്. ഏകദേശം 8.3 മില്യണ്‍ യൂറോ തുകയാണ് ബാഴ്‌സലോണ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പ്രതിമാസം ശമ്പളമായി കൈപ്പറ്റുന്നത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ്, 4.7 മില്യണ്‍ യൂറോയാണ് റൊണാള്‍ഡോയുടെ ശമ്പളം.
3.31 മില്യണ്‍ യൂറോയുമായി അത്‌ലറ്റികോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്മാന്‍ ആണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 3.08 മില്യണ്‍ യൂറോയുമായി പിഎസ്ജി താരം നെയ്മര്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു. 2.85 മില്യണ്‍ തുകയുമായി ബാഴ്‌സലോണ സ്ട്രൈക്കര്‍ ലൂയിസ് സുവാരസ് ആണ് അഞ്ചാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അലക്‌സിസ് സാഞ്ചസ് ആണ് ആറാം സ്ഥാനത്ത്. ഗാരെത് ബെയ്ല്‍, കെയ്ലാന്‍ എമ്ബാപ്പെ, മെസൂത് ഓസില്‍ എന്നിങ്ങനെ പോകുന്നു പട്ടികയില്‍ ഇടം പിടിച്ചവരുടെ പേരുകള്‍.