ഈ വിജയത്തോടെ ലിവര്‍പൂള്‍ 85 പോയന്റുമായി ലീഗില്‍ ഒന്നാമതെത്തി.
ആന്‍ഫീല്‍ഡില്‍ ഇരുവരും ഏറ്റുമുട്ടിയ അവസാന ആറ് മത്സരങ്ങളിലും പരാജയപ്പെട്ട ലിവര്‍പൂള്‍ സീസണില്‍ ചെല്‍സിയെ തറപ്പറ്റിച്ച് വമ്പന്‍ തിരിച്ചു വരവാണ് നടത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂള്‍ ജയം. ഇതോടെ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ലിവര്‍പൂളിനായി.
മത്സരത്തിന്റെ തുടക്കം മുതല്‍ ലിവര്‍പൂള്‍ ഉണര്‍ന്ന് കളിച്ചപ്പോള്‍ ഈ ആക്രമണത്തെ ചെല്‍സി പ്രതിരോധ നിര ചെറുത്തു നിന്നു. ആദ്യ പകുതിയില്‍ മാനെയ്ക്കും സലായ്ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കുടുതല്‍ ശക്തിയോടെ ആക്രമിച്ചപ്പോള്‍ ചെല്‍സിയുടെ കുലുങ്ങി.
ആദ്യം മാനെയാണ് ചെല്‍സിയുടെ വല കുലുക്കിയത്. മത്സരത്തിന്റെ 51ാം മിനിറ്റില്‍ സാദിയോ മാനേയുടെ കിടിലന്‍ ഹെഡ് ഗോളും 53ാം മിനിറ്റിലെ സലായുടെ ലോങ്ങ് റൈഞ്ചറുമാണ് കളിയുടെ ഗതിമാറ്റിയത്. ഹെന്ഡേഴ്സണ് ചെല്‍സിയുടെ ബോക്സില്‍ നിന്ന് പന്ത് എടുത്ത് നല്കിയ ചിപ് ക്രോസ് ഹെഡ് ചെയ്ത് മാനെ വലയില്‍ എത്തിച്ചു. ശേഷം സീസണിലെ തന്നെ മികച്ച ഗോള്‍. സലായുടെ ഇടം കാലന് സ്ട്രൈക്ക്. ബോക്സിന് പുറത്ത് നിന്ന് തൊടുത്ത സലായുടെ ആ ഷോട്ട് വലകുലുക്കി. രണ്ട് ഗോളിന് പിറകില്‍ പോയ ശേഷം രണ്ട് മികച്ച അവസരങ്ങള്‍ ഹസാര്‍ഡിന് കിട്ടി എങ്കിലും രണ്ട് അവസരങ്ങളും മുതലാക്കാന്‍ ചെല്‍സിയുടെ ക്കായില്ല. ഇതോടെ 2-0ന്റെ വിജയം ലിവര്‍പൂള്‍ ഉറപ്പിച്ചു. ഈ വിജയത്തോടെ ലിവര്‍പൂള്‍ 85 പോയന്റുമായി ലീഗില്‍ ഒന്നാമതെത്തി.