UPDATES

കായികം

യൂവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം; ലിവര്‍പൂള്‍ ടീമംഗങ്ങള്‍ക്ക് കിട്ടിയത് അപ്രതീക്ഷിത സമ്മാനം

ചാമ്പ്യന്‍സ് ലീഗിലെ ഫൈനല്‍ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടന്നത്തെ തകര്‍ത്താണ് ലിവര്‍പൂള്‍ കിരീടം നേടിയത്.

യൂവേഫ ചാമ്പ്യന്‍സ് ലീഗ് കിരീട ജേതാക്കളായ ലിവര്‍പൂള്‍ ടീമംഗങ്ങള്‍ക്ക് ആരാധകര്‍ ആശംസകള്‍ അറിയിക്കുകയാണ്. എന്നാല്‍ ടീമിന്റെ വിജയത്തില്‍ സന്തോഷം അറിയിച്ച് ഐഡിസൈന്‍ ഗോള്‍ഡ് എന്ന കമ്പനി ലിവര്‍പൂള്‍ താരങ്ങള്‍ക്ക് നല്‍കിയ സമ്മാനമാണ് ശ്രദ്ധിക്കപ്പെട്ടത്.

ഐഫോണ്‍ എക്സ് ആണ് ഓരോ ടീം അംഗത്തിനും ഐഡിസൈന്‍ ഗോള്‍ഡ് നല്‍കിയത്. സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണുകളായിരുന്നു ഇവ. 24 ഗ്രാം സ്വര്‍ണത്തില്‍ പൊതിഞ്ഞ രണ്ടര ലക്ഷത്തോളം രൂപ വീതം വിലവരുന്ന ഐഫോണ്‍ എക്സ് ആണ് ലിവര്‍ പൂള്‍ ടീമിന്
സമ്മാനമായി ലഭിച്ചത്. ഫോണിന്റെ ബാക്ക് കവറില്‍ ഓരോ താരത്തിന്റെ പേരും, അവരുടെ ജേഴ്സി നമ്പറും ചാമ്പ്യന്‍സ് ലീഗിന്റെ ലോഗോയും പതിപ്പിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗിലെ ഫൈനല്‍ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടന്നത്തെ തകര്‍ത്താണ് ലിവര്‍പൂള്‍ കിരീടം നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍