UPDATES

കായികം

മുഹമ്മദ് സല ലിവര്‍പൂള്‍ വിടുന്നോ? ബാഴ്‌സയില്‍ കളിക്കാന്‍ മെസിയോട് താത്പര്യം അറിയിച്ചു

ബാഴ്സ മാനേജ്മെന്റില്‍ നിന്നും അനുകൂല നീക്കമുണ്ടായാല്‍ താരത്തിന്റെ ബാഴസയിലെത്താണുള്ള വഴികള്‍ എളുപ്പത്തിലാകും.

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ തോല്‍വി വഴങ്ങിയതിന് ശേഷം ലിവര്‍പൂര്‍ താരം മുഹമ്മദ് സല ബാഴ്‌സയില്‍ കളിക്കാന്‍ താത്പര്യം അറിയിച്ചതായുള്ള റിപോര്‍ട്ടുകള്‍ പുറത്തു വരുന്നു. മെസി കരുത്തില്‍ ലീഗില്‍ ബാഴ്‌സ വിജയിച്ചു കയറിയപ്പോള്‍ ലിവര്‍പൂള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ഇതിനിടയിലാണ് സൂപ്പര്‍ താരം ക്ലബ് മാറുന്നതായുള്ള വാര്‍ത്തകള്‍ ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. ബാഴ്സയിലേക്ക് കൂടുമാറ്റാന്‍ ലിവര്‍പൂള്‍ താരം സന്നദ്ധത മെസിയെ തന്നെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത സീസണില്‍ ബാഴ്സയ്ക്കൊപ്പം ചേരാനുള്ള താത്പര്യം ചാമ്പ്യന്‍സ് ലീഗിയെ ആദ്യ പാദ സെമി കഴിഞ്ഞതിന് പിന്നാലെ സല മെസിയെ അറിയിച്ചതായി സ്പാനിഷ് മാധ്യമമാണ് റിപോര്‍ട്ട് ചെയ്തത്.  വിഷയത്തില്‍ ബാഴ്സ മാനേജ്മെന്റില്‍ നിന്നും അനുകൂല നീക്കമുണ്ടായാല്‍
താരത്തിന്റെ ബാഴ്സയിലെത്താണുള്ള വഴികള്‍ എളുപ്പത്തിലാകും.

ന്യൂകാമ്പില്‍ കുട്ടിഞ്ഞോയുടെ കളി ആരാധകര്‍ക്ക് നിരാശയാണ് നല്‍കിയത്. ഡെംബെലയുടെ കാര്യത്തിലും ബാഴ്സ മാനേജ്‌മെന്റിന് അതൃപ്തിയാണ്. ഈ ഘടകങ്ങളെല്ലാം സലയെ ബാഴ്സയിലെത്തിക്കുന്നതിനുള്ള വഴി തുറക്കും.

മെസിക്കും സുവാരസിനും ഒപ്പം നിന്ന് ഗോള്‍ വല കുലുക്കാന്‍ പാകത്തില്‍ ഒരു ലോകോത്തര സ്ട്രൈക്കറെ ബാഴ്സ തിരയുന്ന വേളയില്‍ സലയ്ക്ക് തന്നെയാണ് സാധ്യത. സലയെ ബാഴ്സയ്ക്ക് നല്‍കി ഡെബെലെയെ ആന്‍ഫീല്‍ഡിലെത്തിക്കുന്ന ഡീലിന് ക്ലോപ്പ് അനുകൂലമായി പ്രതികരിച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍