UPDATES

കായികം

‘മറഡോണ കഴിഞ്ഞിട്ടേ മെസിക്ക് സ്ഥാനമുള്ളു’; മെസിയെ കുറിച്ചെഴുതിയ ലുകാ കെയോലി പറയുന്നു

മെസിയുടെ കരിയറില്‍ ലോകകപ്പ് ഇല്ലെങ്കില്‍ മറഡോണയെ പോലെയായിരിക്കില്ല മെസി അര്‍ജന്റീനക്കാര്‍ക്ക് എന്ന് ലുക പറയുന്നു.

ലോകം മുഴുവനും മെസിയെ വാഴ്ത്തുമ്പോഴും അര്‍ജന്റീനന്‍ ആരാധകരുടെ മനസില്‍ മറഡോണ കഴിഞ്ഞിട്ടേ മെസിക്ക് സ്ഥാനമുള്ളുവെന്ന് പറയുകയാണ് മെസിയെ കുറിച്ച് പറയുന്ന പുസ്തകത്തിന്റെ എഴുത്തുകാരന്‍ ലുകാ കെയോലി . മറഡോണയ്ക്ക് ശേഷം ബാഴ്‌സയിലും ദേശീയ ടീമിലും താരമാണ്‌ മെസി. മെസിക്കൊപ്പം ക്രിസ്റ്റിയാനോയും ലോകഫുട്‌ബോളില്‍ ആരാധകരെ കീഴടക്കുമ്പോഴാണ് മെസിയെക്കാള്‍ ആരാധകര്‍ മറഡോണയ്‌ക്കെന്ന ലുകാ കെയോലിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നത്.

മെസി; മോര്‍ ദാന്‍ എ സൂപ്പര്‍ സ്റ്റാര്‍ എന്ന പുസ്തകം എഴുതിയ സ്പോര്‍ട്സ് എഴുത്തുകാരനാണ് ലുക. മറഡോണയെ സ്നേഹിക്കുന്നത് പോലെ മെസിയെ അര്‍ജന്റീനക്കാര്‍ സ്നേഹിക്കില്ല എന്ന് പറയുന്നതിന്റെ കാരണവും ഇദ്ദേഹം വ്യക്തമാക്കുന്നു. മെസി അര്‍ജന്റീനയിലേക്ക് ലോക കിരീടം എത്തിച്ചിട്ടില്ല. ലോകകപ്പ് ജയിച്ചിട്ടില്ല എന്നത് മെസിയുടെ ലെഗസിയെ തന്നെ മാറ്റുന്നു. മൂന്ന് ഫൈനലുകള്‍ മെസി തോറ്റത് ഓര്‍ക്കണം. രണ്ട് കോപ്പ അമേരിക്ക ഫൈനലും, ലോകകപ്പ് ഫൈനലും. മെസി ഇതിഹാസ താരമല്ല. ലോകകപ്പ് ജയിച്ചിട്ടില്ല എന്നത് താരത്തിന്റെ പ്രഭാവത്തെ കളങ്കപ്പെടുത്തുന്നു. മെസിയുടെ കരിയറില്‍ ലോകകപ്പ് ഇല്ലെങ്കില്‍ മറഡോണയെ പോലെയായിരിക്കില്ല മെസി അര്‍ജന്റീനക്കാര്‍ക്ക് എന്ന് ലുക പറയുന്നു.

ബാഴ്സയ്ക്കായി മെസി നേടി കൊടുക്കുന്ന നേട്ടങ്ങള്‍ അര്‍ജന്റീനന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എന്നാല്‍ ദേശീയ ജഴ്‌സിയിലെ താരത്തിന്റെ നിറം മങ്ങിയ പ്രകടനം മെസി ആരാധകര്‍ കണക്കില്‍ എടുക്കാറില്ല. നാല് വട്ടമാണ് മെസി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. ലോകകപ്പിനേക്കാള്‍ മുകളിലാണ് ചാമ്പ്യന്‍സ് ലീഗ് എന്ന് വാദിക്കുന്നവര്‍ ഈ കിരീട നേട്ടങ്ങള്‍ക്ക് പിന്നില്‍ മെസി മാജിക്കെന്നാണ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍