UPDATES

കായികം

ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന് ബാല്‍ക്കണ്‍ അത്ലറ്റ് അവാര്‍ഡ്

റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായി മൂന്നുതവണ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് മോഡ്രിച്ച്.

ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന് ബാല്‍ക്കണ്‍ അത്ലറ്റ് അവാര്‍ഡ്. സെര്‍ബിയന്‍ ടെന്നീസ് സൂപ്പര്‍താരം നൊവാക്ക് ദ്യോക്കോവിച്ചിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് മോഡ്രിച്ച് അവാര്‍ഡിനര്‍ഹനായത്. ബാല്‍ക്കണ്‍ അവാര്‍ഡ് നേടുന്ന രണ്ടാമത്തെ മാത്രം ഫുട്ബോള്‍ താരമാണ് മോഡ്രിച്ച്. നേരത്തെ 1994ല്‍ ബള്‍ഗേറിയന്‍ ഫുട്ബോള്‍ താരം ഹ്രിസ്റ്റോ സ്റ്റോയിക്കോവ് ഈ ബഹുമതി നേടിയിരുന്നു.

റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായി മൂന്നുതവണ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് മോഡ്രിച്ച്. ക്രൊയേഷ്യയെ ഈ വര്‍ഷം ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിലുമെത്തിച്ചു. പ്രകടനമികിന്റെ അടിസ്ഥാനത്തില്‍ ബാലണ്‍ ഡി ഓര്‍, ലോക ഫുട്ബോളര്‍ ബഹുമതിയും ഈ വര്‍ഷം താരത്തെ തേടിയെത്തിയിരുന്നു. ബള്‍ഗേറിയന്‍ ന്യൂസ് ഏജന്‍സി നടത്തിയ പോളില്‍ മോഡ്രിച്ച് 75 പോയന്റുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തി. സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ദ്യോക്കോവിച്ച് രണ്ടാമതെത്തിയപ്പോള്‍ റൊമാനിയന്‍ വനിതാ ടെന്നീസ് താരം സിമോണ ഹാലപ് ആണ് മൂന്നാം സ്ഥാനത്തെത്തിയത്. ഒന്‍പത് ബാല്‍ക്കണ്‍ രാജ്യങ്ങളില്‍നിന്നുള്ള കായിക താരങ്ങളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍