UPDATES

കായികം

മെസിയെ സ്വന്തമാക്കാന്‍ മൂന്നു തവണ ശ്രമിച്ചു പക്ഷെ പരാജയപ്പെട്ടു; വെളിപ്പെടുത്തലുമായി മാഞ്ചസ്റ്റര്‍ സിറ്റി ചെയര്‍മാന്‍

13 ാം വയസ്സില്‍ ബാഴ്‌സയോടൊപ്പം ചേര്‍ന്ന അര്‍ജന്റീനിയന്‍ താരം മെസി പ്രായം 30 ല്‍ എത്തിനില്‍ക്കുമ്പോഴും മറ്റൊരു ക്ലബില്‍ ചേക്കേറാന്‍ താരം തയാറായിട്ടില്ല

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ ബാഴ്‌സലോണ ക്ലബ്ബില്‍ നിന്നും സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഓഫറുകളെല്ലാം നിരസിക്കുകയായിരുന്നു മെസിയെന്ന് വെളിപ്പെടുത്തുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ അല്‍ മുബാറക്ക്. മാഞ്ചസ്റ്ററിലേക്ക് മെസിയെ സ്വന്തമാക്കാന്‍ മൂന്നു തവണ ശ്രമം നടത്തി. എന്നാല്‍ മൂന്നിലും പരാജയപ്പെടുകയായിരുന്നു.

ഗാര്‍ഡിയോള സിറ്റി പരിശീലകനായി എത്തിയതിനു ശേഷമാണ് ബാഴ്‌സലോണ സൂപ്പര്‍താരത്തെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ശ്രമം നടത്തിയത്. നിലവിള്ളതിനെക്കാള്‍ മൂന്നിരട്ടി സാലറി വാഗ്ദാനം ചെയ്തിട്ടും ബാഴ്‌സ വിട്ട് വരാന്‍ മെസി തയാറായില്ലെന്നും ഇദ്ദേഹം പറയുന്നു. യുഎഇയിലെ ഒരു പത്രസമ്മേളനത്തിനിടയിലാണ് ഇക്കാര്യം ഖല്‍ദൂന്‍ വെളിപ്പെടുത്തിയത്. ”താരത്തെ സ്വന്തമാക്കാന്‍ വേണ്ടി ഗാര്‍ഡിയോളയോട് സംസാരിക്കാന്‍ പറഞ്ഞിരുന്നു. താരത്തിനായി വെച്ചു നീട്ടിയ എല്ലാ ഓഫറുകളുംതാരം അതു നിരസിക്കുകയായിരുന്നു.” അദ്ദേഹം പറഞ്ഞു.

മെസി ബാഴ്‌സയുമായി പുതിയ കരാര്‍ ഒപ്പിടുന്നതില്‍ തീരുമാനമാകാതെ നില്‍ക്കുന്ന സമയത്താണ് മഞ്ചസ്റ്റര്‍ സിറ്റി താരത്തെ സമീപിച്ചത്. എന്നാല്‍ മെസി ഓഫര്‍ നിരസിക്കുകയും അതിനു ശേഷം പുതിയ കരാര്‍ ഒപ്പിടുകയുമായിരുന്നു. മെസിക്കു പുറമേ ആ സമയത്ത് ബുസ്‌ക്വറ്റ്‌സിനു വേണ്ടിയും പെപ് ഗാര്‍ഡിയോള ശ്രമം നടത്തിയിരുന്നു. എന്നാല്‍ രണ്ടു താരങ്ങളും സ്‌പെയിനില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ 2021 വരെയാണ് ബാഴ്‌സയുമായി മെസിക്കു കരാറുള്ളത്. 13 വയസ്സില്‍ ബാഴ്‌സയോടൊപ്പം ചേര്‍ന്ന അര്‍ജന്റീനിയന്‍ താരം മെസി പ്രായം 30 ല്‍ എത്തിനില്‍ക്കുമ്പോഴും മറ്റൊരു ക്ലബില്‍ ചേക്കേറാന്‍ താരം തയാറായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍