UPDATES

കായികം

വിനീതിനെതിരെ വ്യാജപ്രചരണം, മുട്ടുമടക്കി മഞ്ഞപ്പട; തെറ്റ് പറ്റി, ഖേദം അറിയിച്ച് ഔദ്യോഗിക കുറിപ്പ്

മഞ്ഞപ്പട ഇംഗ്ലീഷിലും മലയാളത്തിലും ആയാണ് സ്റ്റേറ്റ്‌മെന്റ് പുറത്ത് വിട്ടിരിക്കുന്നത്.

മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീതിനെതിരെ വ്യാജ ഓഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി മഞ്ഞപ്പടയുടെ ഔദ്യോഗിക പേജ്. വിനീത് നല്‍കിയ പരാതിയില്‍ കേസുമായി മുന്നോട്ട് പോകുന്നതില്‍ താല്‍പര്യമില്ലെന്നും തെറ്റ് സമ്മതിച്ച് ഔദ്യോഗിക കുറിപ്പ് ഇറക്കിയാല്‍ പ്രശ്‌നം അവസാനിപ്പിക്കാം എന്നും പറഞ്ഞിരുന്നു. വിനീതും ബോള്‍ ബോയിയും തമ്മില്‍ നടന്നു എന്ന് പറയുന്ന സംഭവങ്ങളുടെ വോയിസ് ക്ലിപ്പ് തങ്ങളുടെ എക്‌സിക്യൂട്ടീവ് ഗ്രൂപ്പിലാണ് വന്നത് എന്നും. എക്‌സിക്യൂട്ടീവ് മെമ്പര്‍ ആണ് ഇത് അയച്ചതെന്നും മഞ്ഞപ്പട സമ്മതിച്ചു. സംഭവത്തില്‍ ഖേദം അറിയിച്ചും ഇനി തെറ്റാവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയുമാണ് ഔദ്യോഗിക കുറിപ്പ്. വിനീതിനെതിരായി പറഞ്ഞ സംഭവങ്ങള്‍ക്ക് യാതൊരു തെളിവില്ലാതെ  കെട്ടിചമച്ചതാണെന്നും തെളിവുകളില്ലാതെ  വിവാദമുണ്ടാക്കിയതില്‍ ഖേദം അറിയിക്കുന്നതായും മഞ്ഞപ്പട കുറിച്ചു.

ഇംഗ്ലീഷിലും മലയാളത്തിലും ആയാണ് സ്റ്റേറ്റ്‌മെന്റ് പുറത്ത് വിട്ടിരിക്കുന്നത്. മലയാളത്തില്‍ ഉള്ള വിശദീകരണത്തില്‍ ഈ തെറ്റിനെ മഞ്ഞപ്പട ന്യായീകരിക്കുകയും ചെയ്യുന്നു.

‘മഞ്ഞപ്പട ഇന്നേ വരെ ഒരു കളിക്കാരനെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയും ഇല്ല. പക്ഷെ തെറ്റ് കണ്ടാല്‍ വിമര്‍ശിക്കാന്‍ പാടില്ല എന്ന് അറിയില്ലാത്ത നമ്മുടെ ഒരു മെമ്പര്‍ സി.കെ വിനീത് എന്ന താരത്തെ കുറിച്ച് അവന്‍ സാക്ഷിയായ ഒരു സംഭവം തന്റെ സുഹൃത്തിനോട് പങ്ക് വച്ച ഒരു വോയിസ് ക്ലിപ്പ് ഫുട്‌ബോള്‍ ലോകത്ത് സ്‌പ്രെഡ് ആകാന്‍ മഞ്ഞപ്പടയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കാരണം ആയതില്‍ ഖേദം പ്രകടിപ്പിക്കുന്നു. മഞ്ഞപ്പടയിലെ ഓരോ മെമ്പറും മഞ്ഞപ്പടയ്ക്ക് പ്രിയപ്പെട്ടവരും പ്രാധാന്യമുള്ളവരുമാണ്. ഈ വോയിസ് ക്ലിപ്പിന്റെ ഉടമസ്ഥന്‍ ആയിട്ടുള്ള മെമ്പറും മഞ്ഞപ്പടയ്ക്ക് പ്രിയപ്പെട്ടവന്‍ ആണ്. തുടര്‍ന്നും ആയിരിക്കും. ഇങ്ങനെ പോകുന്നു കുറിപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍