UPDATES

കായികം

ചൈനീസ് ക്ലബിനെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

അടുത്ത മാസം ചൈനീസ് ലീഗ് ആരംഭിക്കാനിരിക്കയാണ് സിറ്റി ഗ്രൂപ്പ് ചൈനീസ് ക്ലബ്ബിനെ സ്വന്തമാക്കിയത്

മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പിന് പങ്കാളിത്തമുള്ള ഏഴാമത്തെ ഫുട്‌ബോള്‍ ക്ലബ്ബായിരിക്കുകയാണ് ചൈനീസ് ക്ലബ് സിചുവാന്‍ ജൂനിയങ്ങ്. ചൈനീസ് ലീഗിലെ മൂന്നാം ഡിവിഷനില്‍ കളിക്കുന്ന ക്ലബ്ബാണ് സിചുവാന്‍ ജൂനിയങ്. ചൈന സ്‌പോര്‍ട്‌സ് ക്യാപിറ്റലും ഉബ്ടെകും മാഞ്ചസ്റ്റര്‍ സിറ്റിയും സംയുക്തമായിട്ടാണ് ചൈനയില്‍ ക്ലബ്ബിനെ സ്വന്തമാക്കിയത്.

അടുത്ത മാസം ചൈനീസ് ലീഗ് ആരംഭിക്കാനിരിക്കയാണ് സിറ്റി ഗ്രൂപ്പ് ചൈനീസ് ക്ലബ്ബിനെ സ്വന്തമാക്കിയത്. സിറ്റി ഗ്രൂപ്പിന് പങ്കാളിത്തമുള്ള ഏഴാമത്തെ ക്ലബ്ബാണ് സിചുവാന്‍ ജൂനിയങ്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുറമെ ഓസ്ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റി, എം.എല്‍.എസ് ടീമായ ന്യൂ യോര്‍ക്ക് സിറ്റി, ലാ ലീഗ് ക്ലബായ ജിറോണ, ഉറുഗ്വന്‍ ക്ലബ് ടോര്‍കെ, യോക്കോഹാമ മരിനോസ് എന്നിവയില്‍ സിറ്റി ഗ്രൂപ്പിന് നിക്ഷേപം ഉണ്ട്.

2006 ലാണ് സിചുവാന്‍ ജൂനിയങ് ക്ലബ് പിറവിയെടുത്തത്. 27,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന ചെന്‍ഗ്ഡു ലോക്വാനി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് ക്ലബ് ഹോം മാച്ചുകള്‍ കളിക്കുന്നത്. അവസാന സീസണില്‍ 28 ടീമുകളില്‍ 24 ാം സ്ഥാനത്താണ് ടീം. ചൈനീസ് ഫുട്‌ബോളിന് സമീപ ഭാവിയില്‍ വലിയ നേട്ടം കാണുന്നതായും ടീമിന്റെ ഉയര്‍ച്ചയ്ക്കായി തങ്ങളുടെ ഭാഗത്തു നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകും. ക്ലബിന്റെ മികവ് വര്‍ധിപ്പിച്ച് ആരാധകരെ കൂട്ടുകയാണ് ആദ്യ ലക്ഷ്യമെന്നും മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഫെറാന്‍ സോറിയാനോ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍