UPDATES

കായികം

ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബില്‍ നിക്ഷേപത്തിനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി

ഈ വര്‍ഷം അവസാനത്തോടെ ഒരു ഇന്ത്യന്‍ ക്ലബുമായുള്ള ഡീല്‍ ഉറപ്പിക്കുവാന്‍ സാധിക്കുമെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബില്‍ നിക്ഷേപത്തിനൊരുങ്ങി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ഏഷ്യയില്‍ സ്വാധീനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നും മാഞ്ചസ്റ്റര്‍ സിറ്റി വ്യക്തമാക്കുന്നു. ന്യൂയോര്‍ക്ക് സിറ്റി എഫ്സി, ജിറോണ, യോകോഹോമ മാറിനോസ്, മെല്‍ബണ്‍ സിറ്റി എന്നിങ്ങനെ ലോകത്തിന്റൈ വിവിധ ഭാഗങ്ങളിലായി ഏഴ് ഫുട്ബോള്‍ ക്ലബുകളാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കൈകളിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഒരു ഇന്ത്യന്‍ ക്ലബിലേക്കും മാഞ്ചസ്റ്റര്‍ സിറ്റി നിക്ഷേപം കൊണ്ടുവരുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഫെറാന്‍ സൊറിയാനോ പറഞ്ഞു.

രണ്ട് വര്‍ഷമായി ഇന്ത്യ ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ ഒരു ഇന്ത്യന്‍ ക്ലബുമായുള്ള ഡീല്‍ ഉറപ്പിക്കുവാന്‍ സാധിക്കുമെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വ്യക്തമാക്കുന്നു. ചൈനീസ് ക്ലബായ സിഷ്യുവാന്‍ ജിയുനിയുവില്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് മാഞ്ചസ്റ്റര്‍ സിറ്റി നിക്ഷേപം ഉറപ്പിച്ചത്. അതിന് പിന്നാലെയാണ് നോട്ടം ഇന്ത്യയിലേക്കും എത്തുന്നത്. ഫുട്ബോളിനോട് അഭിനിവേശവും സാധ്യതകളുമുള്ള രാജ്യങ്ങളെ മാഞ്ചസ്റ്റര്‍ സിറ്റി ലക്ഷ്യമിടുന്നതാണ് ഇന്ത്യയ്ക്കും നേട്ടമാവുന്നത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍