UPDATES

കായികം

മാഞ്ചസറ്റര്‍ സിറ്റിയോട് ഏറ്റുവാങ്ങിയത് നാണംകെട്ട തോല്‍വി; ചെല്‍സി പരിശീലകന്‍ മൗറീസിയോ സാറി പ്രതികരിക്കുന്നു

രണ്ടാം പകുതിയില്‍ 56ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി അഗ്യൂറോ ഹാട്രിക്കും സിറ്റിയുടെ അഞ്ചാം ഗോളും നേടി.

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് ഏറ്റു വാങ്ങിയ പരാജയത്തിന് ശേഷം തന്റെ ചെല്‍സിപരിശീലകസ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് മൗറീസിയോ സാറി. കരുത്തരായ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിേയാട് 6-0 മെന്ന കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. വലിയ പരാജയത്തോടെ ചെല്‍സി പ്രീമിയര്‍ ലീഗ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1991നു ശേഷമുള്ള ചെല്‍സിയുടെ ഏറ്റവും വലിയ ലീഗ് പരാജയം ആണിത്. 91 ല്‍ നോട്ടിന്‍ഹാം ഫോറസ്റ്റിനോട് 7-0 നായിരുന്നു ടീം പരാജയപ്പെട്ടത്. താന്‍ പരീശീലക സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് സാറിയുടെ മറുപടി ഇങ്ങനെയായിരുന്നു. ചെല്‍സി പരിശീലകനായി സ്ഥാനമേല്‍ക്കുമ്പോള്‍ തനിക്കറിയാമായിരുന്നു ഇത് വലിയൊരു ജോലി തന്നെയാണെന്ന്. മാഞ്ചസറ്റ്‌റിനെ നേരിട്ട് പരാജയപ്പെട്ട ഈ മത്സരം ഒരു പക്ഷെ ഒരിടവേളയാകാം. ഈ പരാജയത്തില്‍ പെട്ടെന്ന് തിരിച്ച് വരുക പ്രയാസമാണ്. ഫുട്‌ബോളില്‍ എപ്പോഴും വലിയ തോല്‍വികളാണ് സാറി പറഞ്ഞു.

കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി
പരാജയപ്പെുത്തിയത്. ആദ്യ 25 മിനിറ്റില്‍ തന്നെ ചെല്‍സിയുടെ വലയില്‍ നാല് ഗോളുകള്‍ നിക്ഷേപിച്ച് സിറ്റി മത്സരം സ്വന്തമാക്കിയിരുന്നു. ഹാട്രിക് നേടിയ അഗ്യൂറോയാണ് കളിയിലെ താരം. വിജയത്തോടെ സിറ്റി പ്രീമിയര്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ സിറ്റി സ്‌കോറിങ് തുടങ്ങി, സ്റ്റെര്‍ലിങ് ആയിരുന്നു സ്‌കോറര്‍. 13 ആം മിനിറ്റില്‍ അഗ്യൂറോയുടെ അത്യുഗ്രന്‍ ഷോട്ട് ഗോള്‍ കീപ്പര്‍ കെപ്പയെ മറികടന്നു. 19ആം മിനിറ്റില്‍ വീണ്ടും അഗ്യൂറോ ഗോള്‍ സ്‌കോര്‍ ചെയ്തു. ഇരുപത്തഞ്ചാം മിനിറ്റില്‍ ഗുണ്ടോഗന്‍ ഗോള്‍ വല ചലിപ്പിച്ചു. മികച്ച അക്രമണങ്ങളുമായി ചെല്‍സി തിരിച്ചു വന്നെങ്കിലും ഗോള്‍ വഴങ്ങാതെ സിറ്റി പിടിച്ചു നിന്നു.

രണ്ടാം പകുതിയില്‍ 56ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി അഗ്യൂറോ ഹാട്രിക്കും സിറ്റിയുടെ അഞ്ചാം ഗോളും നേടി. 80ആം മിനിറ്റില്‍ സിറ്റി ആറാം ഗോള്‍ സ്റ്റെര്‍ലിങ്ങിന്റെ ഒരു മികച്ച ഫിനിഷിലുടെ നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍