UPDATES

കായികം

ഇത്തിഹാദിലേത് ആരാധകരെ ഹരം കൊള്ളിച്ച തീപാറും പോരാട്ടം; ഒടുവില്‍ ടോട്ടന്‍ഹാം സെമിയില്‍

മത്സരം തുടങ്ങി നാലു മിനിറ്റുള്ളില്‍ സിറ്റി ആദ്യ ഗോള്‍ കണ്ടെത്തി.

ഇരുപോസ്റ്റുകളിലും മാറി മാറി ഗോള്‍ മഴ പെയ്ത മത്സരത്തിനൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എവേ ഗോളിന് കീഴടക്കി ടോട്ടന്‍ഹാം ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍  പോരാട്ടം ആരാധകരെ കൂടുതല്‍ ആവേശഭരിതരാക്കി.  രണ്ടാം പാദത്തില്‍ 4-3ന് സിറ്റി വിജയിച്ചെങ്കിലും ഇരുപാദങ്ങളിലുമായി സ്‌കോര്‍ 4-4 വരികയായിരുന്നു. സിറ്റിയെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ അട്ടിമറിച്ചാണ് ടോട്ടന്‍ഹാം ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ കളം ഉറപ്പിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ ടോട്ടനം 1-0ത്തിന് വിജയിച്ചിരുന്നു.

മത്സരം തുടങ്ങി നാലു മിനിറ്റുള്ളില്‍ സിറ്റി ആദ്യ ഗോള്‍ കണ്ടെത്തി. ഡി ബ്രുയിന്റെ മാരക പാസില്‍ നിന്നൊരു സ്റ്റെര്‍ലിംഗിന്റെ മാരക ഫിനിഷിലൂടെയാണ് ഗോള്‍ പിറന്നത്. എന്നാല്‍ ഏഴാം മിനുട്ടില്‍ സിറ്റി ഡിഫന്‍സിന്റെ പിഴവ് മുതലൊടുത്ത് ലിവര്‍പൂളിനായി സോണിന്റെ ആദ്യ ഗോള്‍. പത്താം മിനുട്ടില്‍ വീണ്ടും ഒരു സോണ്‍ ഫിനിഷ് ഇത്തവണ ബോക്‌സിന്റെ വലതു കോര്‍ണറില്‍ നിന്നും. എന്നാല്‍ സില്‍വയിലൂടെ സിറ്റി സമനില പിടിച്ചു. 11-ാം മിനിറ്റില്‍ മത്സരം 2-2 എന്ന നിലയിലായി.

റഹീം സ്റ്റെര്‍ലിങ് 21ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതോടെ സിറ്റി തങ്ങളുടെ ലീഡുയര്‍ത്തി. ഡിബ്രുയിന്റെ പാസ്സില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. മത്സരം രണ്ടാം പകുതിയിലെത്തിയപ്പോഴും സെമിയിലേക്ക് എന്ത് വില കൊടുത്തും കയറുകയെന്ന ലക്ഷ്യത്തിലായിരുന്നു സിറ്റി. 59-ാം മിനിറ്റില്‍ അത് ഒന്നുകൂടി വ്യക്തമായി. സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിയുടെ നാലാം ഗോള്‍ നേടിയത്. ഗോളിനുള്ള പാസിലൂടെ ഡി ബ്രുയിന്‍ ഇവിടെയും താരമായി. എന്നാല്‍ സിറ്റിയുടെ പ്രതീക്ഷകള്‍ക്കപ്പുറത്തായിരുന്നു കാര്യങ്ങള്‍. 73-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ യൊറെന്റെയിലൂടെ ടോട്ടനം മത്സരത്തിലേക്ക് ശക്തമായി തിരിച്ച് വന്നു. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 4-4 എന്ന നിലയിലായി. എക്‌സ്ട്രാ ടൈമില്‍ സ്റ്റെര്‍ലിങ് വല ചലിപ്പിച്ചെങ്കിലും വിഎആറില്‍ ഗോള്‍ ഓഫ് സൈഡ് വിധിച്ചു. ഒടുവില്‍ സിറ്റി പുറത്തേക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍