UPDATES

കായികം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ഥിര പരിശീലകനായി ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍

പി എസ് ജിക്ക് എതിരെ ചാമ്പ്യന്‍സ് ലീഗില്‍ നടത്തിയ ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചുവരവോടെ ഒലെ താരങ്ങളെയും ആരാധകരെയും കൈയിലെടുത്തു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ഥിര പരിശീലകനായി ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിനെ നിയമിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അധികൃതര്‍ പുറത്തു വിട്ടു. ക്ലബില്‍ താത്കാലിക പരിശീലകനായി ആണ് എത്തിയതെങ്കിലും നിര്‍ണായ തീരുമാനങ്ങള്‍ എടുത്ത് ടീമിന് വിജയം സമ്മാനിച്ചിരുന്നു. ഈ മാറ്റങ്ങളാണ് സോള്‍ഷ്യാറിനെ സ്ഥിര പരിശീലകന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.
മൂന്നു വര്‍ഷത്തെ കരാറില്‍ ആണ് ഒലെ ഒപ്പുവെച്ചത്.

ജോസെ മൗറീനോയുടെ കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ന്ന സാഹചര്യത്തിലായിരുന്നു ഒലെ മാഞ്ചസ്റ്ററിന്റെ കെയര്‍ ടേക്കര്‍ ആയി എത്തിയത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും ആരാധകരുടെ പ്രിയപ്പെട്ട ഇതിഹാസവുമായ ഒലെയുടെ സാനിധ്യം ടീമിന്റെ പ്രകടനങ്ങളില്‍ നേട്ടമുണ്ടാക്കി. വിജയങ്ങള്‍ തുടര്‍ക്കഥയാക്കുന്ന ടീമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒലെയ്ക്ക് കീഴില്‍ മാറി. ലീഗില്‍ ഒരു പരിശീലകന്റെ ഏറ്റവും വലിയ തുടക്കത്തിന്റെ റെക്കോര്‍ഡ് വരെ ഒലെ തിരുത്തിയിരുന്നു.

ചെറു ടീമുകള്‍ക്ക് മുന്നില്‍ വരെ തപ്പിതടഞ്ഞിരുന്ന മാഞ്ചസ്റ്ററില്‍ നിന്ന് മാറി ചെല്‍സിയെയും ആഴ്‌സണലിനെയും ടോട്ടന്‍ഹാമിനെയും അവരുടെ തട്ടകത്തില്‍ കയറി വീഴ്ത്തുന്ന ടീമായി യുണൈറ്റഡിനെ ഒലെ മാറ്റി. പി എസ് ജിക്ക് എതിരെ ചാമ്പ്യന്‍സ് ലീഗില്‍ നടത്തിയ ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചുവരവോടെ ഒലെ താരങ്ങളെയും ആരാധകരെയും കൈയിലെടുത്തു.

ഫോമില്ലാതെ വിഷമിക്കുകയായിരുന്നു സൂപ്പര്‍ താരം പോഗ്ബയെ മികവിലേക്ക് കൊണ്ടുവരാനും ടീമിന്റെ ഡിഫന്‍സിനെ ശക്തിപ്പെടുത്താനും ഒപ്പം അറ്റാക്കിംഗ് ഫുട്‌ബോളിലേക്ക് യുണൈറ്റഡിനെ തിരികെ കൊണ്ടുവരാനും ഒലെയ്ക്ക് കഴിഞ്ഞിരുന്നു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറും പ്രീമിയര്‍ ലീഗിലെ ആദ്യ നാലില്‍ എത്തുക എന്നതുമാകും ഒലെയുടെ ലക്ഷ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍