UPDATES

കായികം

ചവച്ചു തുപ്പിയ ച്യൂയിംഗത്തിന്റെ വില മൂന്നേകാല്‍ കോടി രൂപ; താരമായി ഫെര്‍ഗൂസന്‍

വെസ്റ്റ് ബ്രോംവിച് ആല്‍ബിയോണിനെതിരെയാണ് യുനൈറ്റഡ് പരിശീലകനെന്ന നിലയില്‍ അദ്ദേഹം അവസാനമായി മൈതാനത്തിറങ്ങിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 27 വര്‍ഷം പരിശീലകനായി ടീമിനെ നിരവധി കിരീട നേട്ടങ്ങളിലെത്തിച്ച ഇതിഹാസമാണ് സര്‍ അലക്സ് ഫെര്‍ഗൂസണ്‍. ലോക ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച പരിശീലകരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയതും ഫെര്‍ഗി തന്നെയായിരുന്നു. 2013ല്‍ ക്ലബ് വിട്ടതിന് ശേഷം ഇപ്പോള്‍ വിശ്രമം ജീവിതം നയിക്കുകയാണ് ഫെര്‍ഗൂസണ്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൈതാനത്തിറങ്ങുമ്പോള്‍ ഡഗൗട്ടില്‍ ഫെര്‍ഗൂസന്‍ ച്യൂയിംഗം ചവച്ചുകൊണ്ടാണ് നില്‍ക്കാറുള്ളത്. അദ്ദേഹത്തിന്റെ ഈ ച്യൂയിംഗം പ്രേമവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 2013ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകന്‍ എന്ന നിലയില്‍ അവസാന മത്സരത്തിനിറങ്ങിയപ്പോള്‍ ഫെര്‍ഗൂസന്‍ ചവച്ച് തുപ്പിയ ച്യൂയിംഗം ഇപ്പോള്‍ ലേലത്തില്‍ പോയിരിക്കുന്നു. 456,000 യൂറോയ്ക്കാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍ ഇത് സ്വന്തമാക്കിയിരിക്കുന്നത്. ഏതാണ്ട് മൂന്നേമുക്കാല്‍ കോടിയോളം ഇന്ത്യന്‍ രൂപ വരുമിത്.

വെസ്റ്റ് ബ്രോംവിച് ആല്‍ബിയോണിനെതിരെയാണ് യുനൈറ്റഡ് പരിശീലകനെന്ന നിലയില്‍ അദ്ദേഹം അവസാനമായി മൈതാനത്തിറങ്ങിയത്. അന്നത്തെ പോരാട്ടം 5-5 എന്ന സ്‌കോറിന് സമനിലയില്‍ അവസാനിക്കുകയും ചെയ്തു. ആ സമയത്ത് ഫെര്‍ഗൂസന്‍ ഗ്രൗണ്ടില്‍ ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ അവശിഷ്ടം ആരാധകരിലൊരാള്‍ സ്വന്തമാക്കി നിധി പോലെ സൂക്ഷിക്കുകയായിരുന്നു. ഈ ച്യൂയിംഗം സ്വന്തമാക്കിയ ആള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഈ ബെ വഴി വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു. ഇപ്പോഴിത് മറ്റൊരാള്‍ വാങ്ങിയ വാര്‍ത്തയാണ് പുറത്തു വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍