UPDATES

കായികം

ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ലക്‌ഷ്യം ‘ബിസിനസ് മാത്രം’: ടീമിന്റെ പതനത്തിൽ ഡേവിഡ് ജെയിംസിനും പങ്ക് : കേരള ടീമിനെതിരെ വിമർശനവുമായി ആരാധകരും

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ പരാജയപ്പെട്ടതോടെ കഴിഞ്ഞ സീസണിലേക്കാള്‍ നിറം മങ്ങിയ പ്രകടനമായി ബ്ലാസ്‌റ്റേഴ്‌സിന്റേത്.

സമനിലകുരുക്കും തുടര്‍തോല്‍വികളുമായി ആരാധകരുടെ മനസ് മടുപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരേ ആരാധക കൂട്ടമായ മഞ്ഞപ്പടയും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ തോറ്റതോടെയാണ് മാനേജ്മെന്റിനെതിരേ മഞ്ഞപ്പട രംഗത്ത് വന്നിരിക്കുന്നത്. 90 മിനുട്ട് വരെ 1-0ന് മുന്നില്‍ നിന്നിരുന്ന ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന് പരാജയമായിരുന്നു ഏല്‍ക്കേണ്ടി വന്നത്. ഇതോടെ കഴിഞ്ഞ സീസണിലേക്കാള്‍ നിറം മങ്ങിയ പ്രകടനമായി ബ്ലാസ്‌റ്റേഴ്‌സിന്റേത്.

ബിസിനസ് നടത്തിപ്പുക്കാര്‍ എന്ന വിമര്‍ശനം നേരിടുന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരേ രൂക്ഷമായാണ് വിമര്‍ശനമാണ് മഞ്ഞപ്പട നടത്തിയിരിക്കുന്നത്. ഞങ്ങള്‍ ഉപഭോക്താക്കളല്ല. ടീമിന്റെ ആരാധകരാണ്. അത് മാനേജ്മെന്റ് ഇനിയെങ്കിലും മനസിലാക്കണം. ക്ലബില്‍ നിന്ന് ഇതിലും മികച്ച ഫലമാണ് ആരാധകരായ ഞങ്ങള്‍ ആഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും. ക്ലബ് ദുരിതത്തിലാണ് എന്നത് മാനേജ്മെന്റ് തിരിച്ചറിയണം. അല്ലായെങ്കില്‍ അതിനു സമീപ ഭാവിയില്‍ തന്നെ വലിയ വില കൊടുക്കേണ്ടി വരുമെന്നും മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിന് മുന്നറിയിപ്പ് നല്‍കുന്നു. ഡേവിഡ് ജെയിംസിനോട് അദ്ദേഹത്തെ ഇപ്പോഴും എപ്പോഴും പിന്തുണയ്ക്കുന്നു എന്നും എന്നാല്‍ അദ്ദേഹത്തിന്റെ ടാക്ടിക്സ് ക്ലബിന് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല എന്നും ആരാധകര്‍ പറയുന്നു. ടീമിന്റെ നല്ലതിനു വേണ്ടി ഡേവിഡ് ജെയിംസ് ക്ലബ് വിടേണ്ടി വരുമെന്ന് സൂചനയും കത്തില്‍ മഞ്ഞപ്പട നല്‍കുന്നു. ഡേവിഡ് ജെയിംസിന്റെ വിഡ്ഡിത്തം നിറഞ്ഞ പരിശീലനമാണ് ബ്ലാസ്റ്റേഴ്സിന്റെ പതനത്തിന് കാരണമെന്നും ആരാധകര്‍ പറയുന്നു.

മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻ പേജ് ഫേസ്ബുക്കിൽ കുറിച്ചതിപ്രകാരം. ” ടീമിനൊപ്പം അവസാനം വരെ ഞങ്ങൾ ഉണ്ടാകും. ജയം ആയാലും തോൽവി ആയാലും ഞങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ് ആയിരിക്കും. പക്ഷെ, ഞങ്ങളും ആഗ്രഹിക്കുന്നുണ്ട് ചിലതൊക്കെ. കപ്പ് ഒന്നും വേണ്ട ഞങ്ങൾക്ക്. നല്ല പോലെ കളിക്കുന്ന ഒരു ടീം മാത്രം മതി.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍