UPDATES

കായികം

പരിശീലനത്തിനിടെ താരങ്ങളുടെ കൊമ്പ് കോര്‍ക്കല്‍; തൊപ്പി വലിച്ചെറിഞ്ഞ് മൗറിസിയോ സരി

യൂറോപ്പ ലീഗ് ഫുട്ബോള്‍ ഫൈനലില്‍ ഇന്ന് ആഴ്സനലും ചെല്‍സിയും തമ്മിലാണ് കലാശപ്പോരാട്ടം.

യുറോപ്പ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് താരങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം ചെല്‍സി പരിശീലകന്‍ മൗറിസിയോ സരിയെ കൂടുതല്‍ ആശങ്കയിലാക്കി. ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ നടന്ന പരിശീലന മത്സരത്തില്‍ ഗോണ്‍സലോ ഹിഗ്വയ്‌നും ഡേവിഡ് ലൂയിസും തമ്മില്‍ തര്‍ക്കത്തിലായത് പരിശീലകന്‍ സരിയുടെ നിയന്ത്രണം വിട്ടു. സൂപ്പര്‍ താരം എന്‍ഗോളോ കാന്റെതടക്കം താരങ്ങളുടെ പരുക്കില്‍ ആശങ്ക നിലനില്‍ക്കെ താരങ്ങള്‍ തമ്മിലുള്ള കൊമ്പ് കോര്‍ക്കലും കൂടിയായപ്പോള്‍ നിയന്ത്രണം വിട്ട സാരി തന്റെ ബേസ് ബോള്‍ ക്യാപ് മൈതാനത്തേക്ക് വലിച്ചെറിഞ്ഞു കുപിതനായി ഇറങ്ങി പോയി. നേരത്തെ തന്നെ പരിക്ക് മൂലം റുഡിഗാറിനെയും ലോഫ്റ്റസ് ചീക്കിനെയും ഹഡ്‌സണ്‍ ഒഡോയിയെയും പുറത്തു പോയിരുന്നു.

യൂറോപ്പ ലീഗ് ഫുട്ബോള്‍ ഫൈനലില്‍ ഇന്ന് ആഴ്സനലും ചെല്‍സിയും തമ്മിലാണ് കലാശപ്പോരാട്ടം. രാത്രി 12.30 മുതല്‍ അസര്‍ബെയ്ജാനിലെ ബാകു ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ആഴ്സനലിന് കിരീടം നേടിയാല്‍ അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനാവും. പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് പൂര്‍ത്തിയാക്കിയിരുന്ന ചെല്‍സി നേരത്തേതന്നെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയിരുന്നു. ഈഡന്‍ ഹസാര്‍ഡ്, പെഡ്രോ എന്നിവരിലാണ് ചെല്‍സിയുടെ പ്രതീക്ഷ. സീസണില്‍ ഇരുവരും രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഓരോവട്ടം ജയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍