ചെല്‍സി ക്ലബില്‍ സാരി തൃപ്തനല്ല എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു.
യൂറോപ്പ ലീഗ് കിരീടം നേടിയ ശേഷം പരിശീലകനായ മൗറീസിയോ സാരി ചെല്‍സി ക്ലബ് വിടുന്നു. ഒരു സീസണ് മാത്രമെ ചെല്‍സിയില്‍ പരിശീലക സ്ഥാനം വഹിച്ചുവെങ്കിലും ക്ലബ് വിടാന്‍ സാരി തന്നെ ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗികമായി തന്നെ ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് ചെല്‍സി ബോര്ഡിനോഡ് സാരി ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ട്.
യൂറോപ്പ ലീഗ് കിരീടം ഉയര്‍ത്തി രണ്ട് ദിവസത്തിനകമാണ് സാരിയുടെ ഈ അപേക്ഷ. ചെല്‍സി ക്ലബില്‍ സാരി തൃപ്തനല്ല എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. ബോര്‍ഡുമായുള്ള പ്രശ്നങ്ങളും ഒപ്പം ഇംഗ്ലീഷ് മാധ്യമങ്ങളില്‍ നിന്നുള്ള കടുത്ത വിമര്‍ശങ്ങളും സാരിയെ അസ്വസ്ഥനാക്കിയിരുന്നു. ടോപ് 4ല്‍ എത്തിയിട്ടും യൂറൊപ്പ ലീഗ് കിരീടം നേടിയിട്ടും അദ്ദേഹം ക്ലബ് വിടുന്നു എന്നത് ചെല്‍സി ആരാധകരെയും വിഷമിപ്പിക്കും. ഇറ്റലിയില്‍ യുവന്റസുമായി സാരി ചര്‍ച്ച നടത്തിയതോടെ സാരിയുടെ യാത്ര യുവന്റസിലേക്കാണെന്നും റിപോര്‍ട്ടുണ്ട്.