UPDATES

കായികം

ലോകഫുട്‌ബോളില്‍ എംബപ്പേ ഭാവിയുടെ താരം; നെയ്മര്‍ പറയുന്നു

പി.എസ്.ജിക്ക് വേണ്ടി 50 ഗോള്‍ എന്ന നേട്ടം എംബപ്പേ കൈവരിച്ചിരുന്നു.

ലോകഫുട്‌ബോളില്‍ മികച്ച താരമായി മാറുകയാണ് ഫ്രാന്‍സ് യുവതാരം കിലിയന്‍ എംബപ്പേ. പിഎസ്ജിയുടെ സൂപ്പര്‍ താരത്തിന്റെ വേഗതയെയും മികവിനെയും പുകഴ്ത്താത്തവര്‍ കുറവാണ്. ഇപ്പോഴിതാ എംബപ്പേ ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായി മാറുമെന്ന് നെയ്മറും പറയുന്നു. താനും എംബപ്പേയും തമ്മിലുള്ള ബന്ധം ഗ്രൗണ്ടിലും പുറത്തും മികച്ചതാണെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. ബാഴ്സലോണയില്‍ മെസ്സിയും താനും തമ്മിലുണ്ടായിരുന്ന അതെ ബന്ധമാണ് ഇപ്പോള്‍ താനും എംബപ്പേയും തമ്മിലുള്ളതെന്നും നെയ്മര്‍ പറഞ്ഞു.

” താന്‍ ഇപ്പോഴും ഗോള്‍ഡന്‍ ബോയ് എന്നാണ് എംബപ്പേയെ വിളിക്കുന്നത്. ഞങ്ങള്‍ ഇരുവരും തമ്മില്‍ സഹോദര ബന്ധമാണുള്ളത്. ഞങ്ങളുടെ ബന്ധത്തില്‍ അസൂയക്ക് സ്ഥാനമില്ല. ഒരിക്കല്‍ ലോകത്തെ കണ്ട മികച്ച ഫുട്‌ബോള്‍ താരമായി എംബപ്പേ മാറും. തനിക്ക് പറ്റുന്ന രീതിയില്‍ താന്‍ എപ്പോഴും എംബപ്പേയെ സഹായിക്കാറുണ്ടെന്നും ” നെയ്മാര്‍ പറഞ്ഞു.

മൊണാകോയില്‍ നിന്ന് 2017ല്‍ പി.എസ്.ജിയിലെത്തിയ എംബപ്പേ ഈ കാലയളവില്‍ രണ്ടു ലീഗ് 1 കിരീടങ്ങള്‍ നേരത്തെ നേടിയിരുന്നു.ഇതിനു പുറമെ ഫ്രാന്‍സിന്റെ കൂടെ റഷ്യയില്‍ നടന്ന ലോകകപ്പ് കിരീടവും താരം നേടിയിരുന്നു. ഈ സീസണില്‍ 24 ഗോളുകളും 6 അസിസ്റ്റുകളുമായി മികച്ച ഫോമിലാണ് എംബപ്പേ. കഴിഞ്ഞ ദിവസം പി.എസ്.ജിക്ക് വേണ്ടി 50 ഗോള്‍ എന്ന നേട്ടം എംബപ്പേ കൈവരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍