UPDATES

കായികം

ക്ലബ് ഫുട്‌ബോളില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്നവര്‍ ഇവരാണ്

പരിശീലകരുടെ പട്ടികയില്‍ ഡീഗോ സിമിയോണിയാണ് മുന്നിലുള്ളത്.

ക്ലബ് ഫുട്‌ബോളില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരുടെ പുറത്തു വന്നിരിക്കുകയാണ്. ഫ്രാന്‍സ് ഫുട്‌ബോള്‍ പുറത്തുവിട്ട പട്ടികയില്‍
പുരുഷതാരങ്ങളില്‍ ലയണല്‍ മെസിയും പരിശീലകരുടെ പട്ടികയില്‍ ഡീഗോ സിമിയോണിയുമാണ് മുന്നിലുള്ളത്. വനിതാ താരങ്ങളില്‍ ബാലണ്‍ ദി ഓര്‍ ജേതാവ് അഡാ ഹെഗര്‍ബര്‍ഗാണ് ഒന്നാമത്.

130 ദലക്ഷം യൂറോയാണ് സീസണില്‍ മെസിക്ക് പ്രതിഫലമായി ലഭിച്ചത്. 113 ദശലക്ഷം യൂറോ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാമതുണ്ട്. 91 ദശലക്ഷം യൂറോ പ്രതിഫലവുമായി നെയ്മറാണ് മൂന്നാമത്. നാലാമതുള്ള അന്റോയിന്‍ ഗ്രീസ്മന് 45 ദശലക്ഷം യൂറോ പ്രതിഫലമുണ്ട്. അഞ്ചാം സ്ഥാനത്ത് ഗാരത് ബെയിലാണുള്ളത്. ആന്ദ്രേസ് ഇനിയേസ്റ്റ, അലക്‌സിസ് സാഞ്ചസ്, ഫിലിപ്പ് കുട്ടീന്യോ, എസക്കിയേല്‍ ലാവേസി, ലൂയിസ് സുവാരസ് എന്നിവര്‍ ആദ്യ പത്തിലുണ്ട്

കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന പരിശീലകരില്‍ അത്‌ലെറ്റിക്കോ മഡ്രിഡിന്റെ ഡീഗോ സിമിയോണിയാണ് മുന്നില്‍. 44 ദശലക്ഷം യൂറോയാണ് സിമിയോണക്ക് ലഭിക്കുന്നത്. ഹോസെ മൗറീന്യോയാണ് രണ്ടാമത്. വെറും ഒരു മാസത്തോളം മാത്രമെ പരിശീലകനായിരുന്നുള്ളുവെങ്കിലം മൊണാക്കോയുടെ തിയറി ഹെന്റി 25 ദശലക്ഷം യൂറോ പ്രതിഫലം വാങ്ങി മൂന്നാമതുണ്ട്. പെപ് ഗ്വാര്‍ഡിയോള, ഏര്‍ണസ്റ്റോ വാള്‍വെര്‍ദെ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. നോര്‍വീജിയന്‍ താരമായ ഹെഗര്‍ബര്‍ഗ് നാല് ലക്ഷം യൂറോ പ്രതിഫലവുമായാണ് വനിതകളില്‍ ഒന്നാമതുള്ളത്. ഫ്രഞ്ച് ക്ലബ് ലിയോണിന്റെ താരമാണ്. മൂന്നരലക്ഷം യൂറോ പ്രതിതഫലമുള്ള ബ്രസീല്‍ ഇതിഹാസം മാര്‍ത്ത അഞ്ചാം സ്ഥാനത്തുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍