UPDATES

കായികം

ലാലിഗയില്‍ ലയണല്‍ മെസിക്ക് പുതിയ നേട്ടം; പെലെയുടെ റെക്കോര്‍ഡിന് അരികെയാണ് താരം

ലെഗാനസിനെതിരെ പകരക്കാരനായി കളത്തിലിറങ്ങി ഗോള്‍ നേടിയതോടെയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്.

ലോക ഫുട്‌ബോളില്‍ മെസിയുടെ നേട്ടങ്ങള്‍ക്ക് അവസാനമില്ല. ഓരോ മത്സരവും താരത്തിന് പുതിയ നേട്ടങ്ങളാണ് സമ്മാനിക്കുന്നത്.ലാലിഗയില്‍ 400 ഗോളുകള്‍ എന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയ മെസി ഇപ്പോഴിത പുതിയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ലാലിഗയില്‍ പകരക്കാരനായി കളത്തിലിറങ്ങി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് മെസി ഇത്തവണ സ്വന്തമാക്കിയത്.

ഇന്നലെ ലെഗാനസിനെതിരെ പകരക്കാരനായി കളത്തിലിറങ്ങി ഗോള്‍ നേടിയതോടെയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ 22 ഗോളുകള്‍ സബ് എന്ന നിലയില്‍ മെസി നേടിക്കഴിഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലാലിഗയില്‍ കളിക്കുന്ന ഒരു കളിക്കാരനും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. എഫ്.സി ബാഴ്‌സലോണയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മത്സരത്തില്‍ ബാഴ്‌സ ലെഗാനസിനെ തോല്‍പ്പിച്ചു.

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി എന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും മെസിക്ക് ഇനി അധിക ദൂരമില്ല. 619 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്. എന്നാല്‍, 31കാരനായ മെസി ഇപ്പോള്‍ തന്നെ 576 ഗോളുകള്‍ നേടിക്കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍