UPDATES

കായികം

ഫ്രീ കിക്ക്‌ ഗോളുകളിലെ മെസ്സി മാജിക് തുടരുന്നു: എസ്പാന്യോളിനെ ബാഴ്‌സലോണ തകർത്തത് എതിരില്ലാത്ത നാല് ഗോളുകൾക്ക്

എസ്പാന്യോളിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണ തകര്‍ത്തത്. രണ്ട് ഗോളുകള്‍ മെസിയുടെ ഫ്രീകിക്കില്‍ പിറന്നപ്പോള്‍ ഡെംബെലെ, സുവാരസ് എന്നിവരും ബാഴ്സയക്ക് വേണ്ടി ഗോള്‍ നേടി.

യൂറോപ്പില്‍ ഫ്രീകിക്ക് ഗോളുകളില്‍ മെസിയെ വെല്ലാന്‍ ആരുമില്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ നാലുവര്‍ഷത്തെ കണക്കുകള്‍. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ എസ്പാന്യോളിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബാഴ്സലോണ തകര്‍ത്തപ്പോര്‍ ഫുട്‌ബോള്‍ ലോകത്ത് മെസിയുടെ ഫ്രീകിക്ക് ഗോളുകളാണ് ചര്‍ച്ചയായത്. ബാഴ്‌സലോണ നേടിയ നാലില്‍ രണ്ട് ഗോളും മെസിയുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു. മത്സരത്തില്‍  രണ്ടു ഫ്രീകിക്ക് ഗോളുകള്‍ മെസിയുടെ കാലില്‍ നിന്ന് പിറന്നപ്പോള്‍ മെസ്സിയെ ബാലന്‍ ഡി ഓറില്‍ അഞ്ചാമനാക്കി വോട്ട് ചെയ്തവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു. മെസ്സി അവസാന നാലു വര്‍ഷത്തിനിടെ നേടിയത് 19 ഡയറക്ട് ഫ്രീകിക്ക് ഗോളുകളാണ്.

കഴിഞ്ഞ നാലു വര്‍ഷത്തെ കണക്ക് എടുത്താല്‍ യൂറോപ്പില്‍ മെസ്സി കളിക്കുന്ന ബാഴ്‌സലോണ അല്ലാത്ത ഒരു ടീമിനും മെസ്സി നേടിയ അത്ര ഫ്രീകിക്ക് ഗോളുകള്‍ നേടാന്‍ ആയിട്ടില്ല. മെസ്സിയുടെ 19 ഗോളുകള്‍ ഉള്‍പ്പെടെ 24 ഫ്രീകിക്ക് ഗോളുകള്‍ ആണ് ബാഴ്‌സലോണ അവസാന നാലു വര്‍ഷത്തില്‍ നേടിയത്. രണ്ടാമത് ഉള്ള ടീം യുവന്റസ് ആണ്. യുവന്റസ് ടീം മൊത്തമായി അവസാന നാലു വര്‍ഷത്തില്‍ നേടിയ ഫ്രീകിക്ക് ഗോളുകള്‍ 18 ആണ്. മെസ്സി നേടിയതിനേക്കാള്‍ ഒരു ഗോള്‍ കുറവ്. 14 ഗോളുകളുമായി റയല്‍മഡ്രിഡ് മൂന്നാമതും 13 ഗോളുകളുമായി ബയേണ്‍ മ്യൂണിക്ക് മൂന്നാമതുമാണ്. ഇംഗ്ലീഷ് ക്ലബുകളായ ചെല്‍സിയും ലിവര്‍പൂളും നാല് വര്‍ഷത്തിനിടെ നേടിയത് 11 ഫ്രീകിക്ക് ഗോളുകളാണ്.

എസ്പാന്യോളിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണ തകര്‍ത്തത്. രണ്ട് ഗോളുകള്‍ മെസിയുടെ ഫ്രീകിക്കില്‍ പിറന്നപ്പോള്‍ ഡെംബെലെ, സുവാരസ് എന്നിവരും ബാഴ്സയക്ക് വേണ്ടി ഗോള്‍ നേടി. ഒരു അസിസ്റ്റും മെസിയുടെ വകയായിട്ടുണ്ടായിരുന്നു.  17, 65 മിനിട്ടുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ജയത്തോടെ 31 പോയിന്റുമായി പട്ടികയില്‍ ബാഴ്സ ഒന്നാം സ്ഥാനം നിലനിര്‍ത്തി. തുടരെ നാലാം മതസരത്തിലും തോറ്റ എസ്പാന്യോള്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് വീണു. മറ്റു മത്സരങ്ങളില്‍ അത്ലറ്റികോ മാഡ്രിഡ് അലാവസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. വലന്‍സിയ- സെവിയ്യ മത്സരം 1-1 സമനിലയില്‍ റയല്‍ മാഡ്രിഡ് ഇന്ന് ഹ്യൂസ്‌കയെ നേരിടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍