UPDATES

കായികം

ബാഴ്‌സയില്‍ മെസി ഏറെ പിന്തുണ നല്‍കി; വിവാദങ്ങളില്‍ വികാരാധീനനായി നെയ്മര്‍

ല് വര്‍ഷം ബാഴ്സലോണയില്‍ മെസ്സിക്കൊപ്പം കളിച്ചതിനു ശേഷമാണു നെയ്മര്‍ റെക്കോര്‍ഡ് തുകക്ക് പി.എസ്.ജിയിലേക്ക് ചേക്കേറുന്നത്

ഫുട്‌ബോള്‍ ലോകത്ത് ദീര്‍ഘനാളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് നെയ്മര്‍ ബാഴ്‌സലോണയോട് വിട പറഞ്ഞ സംഭവം. മെസിയുടെ സപ്പോര്‍ട്ടര്‍ റോള്‍ എന്ന പരിവേഷത്തിനുള്ളില്‍ നിന്നും പുറത്ത് കടക്കുന്നതിന് വേണ്ടിയായിരുന്നു നെയ്മര്‍ പുതിയ ക്ലബ് തേടി പോയതെന്ന വാദങ്ങള്‍ കഴിഞ്ഞ ദിവസം നെയ്മറുടെ പിതാവ് നിഷേധിച്ചിരുന്നു. ഇപ്പോഴിത മെസിയുമായുള്ള ആത്മബന്ധം വെളിപ്പെടുത്തുകയാണ് സൂപ്പര്‍ താരം നെയ്മര്‍. തനിക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കേണ്ട സമയത്ത് സ്‌നേഹം നല്‍കിയ വ്യക്തിയാണ് മെസ്സിയെന്ന് നെയ്മര്‍ പറയുന്നു. ബാഴ്സലോണയില്‍ എത്തിയ സമയത്ത് എല്ലാ പിന്തുണയും മെസ്സി നല്‍കിയിരുന്നതായും താരം വെളിപ്പെടുത്തി. സാന്റോസില്‍ എങ്ങനെ ആയിരുന്നോ അതെ പോലെ തന്നെ ബാഴ്സലോണയിലും ആയിരിക്കണമെന്നാണ് മെസ്സി തന്നോട് പറഞ്ഞത്. വികാരാധീനനായിട്ടാണ് നെയ്മര്‍ തന്റെ ടീം അംഗം ആയിരുന്ന മെസ്സിയെ പറ്റി സംസാരിച്ചത്.

ക്ലബ്ബില്‍ തന്നെയോ അല്ലെങ്കില്‍ വേറെ ആരെങ്കിലുമോ പേടിക്കേണ്ട കാര്യമില്ലെന്നും ഞങ്ങള്‍ എല്ലാവരും നിന്നെ സഹായിക്കാന്‍ ഉള്ളവര്‍ ആണെന്നും മെസ്സി പറഞ്ഞുവെന്ന് നെയ്മര്‍ പറഞ്ഞു. നാല് വര്‍ഷം ബാഴ്സലോണയില്‍ മെസ്സിക്കൊപ്പം കളിച്ചതിനു ശേഷമാണു നെയ്മര്‍ റെക്കോര്‍ഡ് തുകക്ക് പി.എസ്.ജിയിലേക്ക് ചേക്കേറുന്നത്. 222 മില്യണ്‍ യൂറോ നല്‍കിയാണ് നെയ്മറെ പി.എസ്.ജിയിലെത്തിച്ചത്. ബാഴ്സലോണയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് അതിനുള്ള സാധ്യത കുറവാണെന്ന് നെയ്മര്‍ പറഞ്ഞു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍