UPDATES

കായികം

‘മെസിയാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്’; തുറന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അഭിമുഖത്തില്‍  വിരമിക്കല്‍ സംബന്ധിച്ച സൂചനയും റൊണാള്‍ഡോ നല്‍കി.

ദീര്‍ഘകാലമായി മെസിയുമായുള്ള വൈര്യമാണ് തന്നെ മികച്ച കളിക്കാരനായി മാറ്റിയതെന്ന് തുറന്ന് സമ്മതിക്കുകയാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആരോഗ്യപരമായ വിരോധമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും അത് തന്നെയാണ് തന്നെ മികച്ച താരമാക്കി മാറ്റിയത് ക്രിസ്റ്റ്യാനോ പറഞ്ഞു.

‘എന്നെ മികച്ച താരമാക്കി മാറ്റിയത് മെസിയാണ് എന്ന കാര്യത്തില്‍ സംശയമില്ല, തിരിച്ചും അങ്ങനെ തന്നെയാണ്. ഞാന്‍ ട്രോഫികള്‍ നേടുമ്പോള്‍ മെസിക്ക് വേദനിക്കും,മെസി നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ എനിക്കും. മെസിയുമായി മനോഹരമായ പ്രഫഷണല്‍ ബന്ധമാണുള്ളത്. കാരണം, 15 വര്‍ഷമായി ഞങ്ങള്‍ സമകാലിക താരങ്ങളാണ്’, ക്രിസ്റ്റ്യാനോ പറഞ്ഞു.തങ്ങള്‍ ഒന്നിച്ച് ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ലെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു. ‘ഭാവിയില്‍ അത് ആയിക്കൂടായ്കയില്ല.  ‘മെസിയുടെ കരിയറിനെ ഞാന്‍ ശരിക്കും അഭിനന്ദിക്കുന്നു, ഞാന്‍ സ്‌പെയിനില്‍ നിന്ന് പുറത്തുപോയപ്പോള്‍ ഉണ്ടായ നിരാശയെക്കുറിച്ച് അദ്ദേഹം ഇതിനകം സംസാരിച്ചു, കാരണം ഇത് അദ്ദേഹം അഭിനന്ദിച്ച മത്സരമാണ്,” റൊണാള്‍ഡോ പോര്‍ച്ചുഗലിലെ ടിവിഐയോട് പറഞ്ഞു.

അഭിമുഖത്തില്‍  വിരമിക്കല്‍ സംബന്ധിച്ച സൂചനയും റൊണാള്‍ഡോ നല്‍കി. അടുത്ത വര്‍ഷം തിളക്കമാര്‍ന്ന കരിയറിന് തിരശ്ശീല വീഴ്ത്താമെന്നും അല്ലെങ്കില്‍ 40 അല്ലെങ്കില്‍ 41 വരെ കളിക്കാമെന്നും പോര്‍ച്ചുഗല്‍ റൊണാള്‍ഡോ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍