UPDATES

കായികം

ലയണല്‍ മെസി കോപ്പയില്‍ ഇറങ്ങുമോ ? പ്രതീക്ഷ കൈവിടാതെ ആരാധകര്‍

2019ല്‍ ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പായ കോപ്പാ അമേരിക്ക നടക്കാനിരിക്കെയാണ് മെസ്സിയെ ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ സ്‌കലോനി ഒരു ശ്രമം കൂടി നടത്തുന്നത്.

ഫുട്‌ബോള്‍ ലോകത്ത് പുതിയ ആവേശമായി മാറിയിരിക്കുകയാണ് ലയണല്‍ മെസി അര്‍ജന്റീന ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന റിപോര്‍ട്ടുകള്‍. റഷ്യന്‍ ലോകകപ്പിലെ തിരിച്ചടിക്ക് ശേഷം മെസി അര്‍ജന്റീന ദേശീയ ടീമിനുവേണ്ടി കളിച്ചിട്ടില്ല. ഈ രീതിയില്‍ അന്താരാഷ്ട്ര ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിക്കാന്‍ എന്തായാലും മെസി ഉദ്ദേശിക്കുന്നില്ലെന്നാണ് സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ടു ചെയ്യുന്നത്. അടുത്തവര്‍ഷം നടക്കുന്ന കോപ അമേരിക്ക ടൂര്‍ണ്ണമെന്റില്‍ മെസിയുടെ തിരിച്ചുവരവുണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തെ തുടര്‍ന്നാണ് മെസി ദേശീയ കുപ്പായം അഴിച്ചുവെച്ചത്. സൂപ്പര്‍താരം ദേശീയടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് അര്‍ജന്റീനയുടെ പുതിയ പരിശീലകന്‍ ലയണള്‍ സ്‌കലോണിയും പങ്കുവെയ്ക്കുന്നത്. ലോകകപ്പ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റാണ് അര്‍ജന്റീന പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും മെസിയുടെ മികവിലായിരുന്നു അര്‍ജന്റീന നോക്കൗട്ടിലെത്തിയത്. അതേസമയം ലോകകപ്പിനു ശേഷം താല്‍ക്കാലിക കോച്ചായ ലയണല്‍ സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീന ചില സൗഹൃദ മല്‍സരങ്ങളില്‍ കളിച്ചെങ്കിലും അവയിലൊന്നും മെസ്സിയുണ്ടായിരുന്നില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ മടങ്ങിവരവിനു വഴിയൊരുങ്ങിയതായി കോച്ച് സ്‌കലോനി അറിയിച്ചിരിലക്കുകയാണ്.

2019ല്‍ ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പായ കോപ്പാഅമേരിക്ക നടക്കാനിരിക്കെയാണ് മെസ്സിയെ ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ സ്‌കലോനി ഒരു ശ്രമം കൂടി നടത്തുന്നത്. കോപ്പയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ അര്‍ജന്റീന ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

മെസ്സിയെപ്പോലെ  അനുഭവസമ്പന്നനായ ഒരു താരം തങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ടീമിന് അതു മുതല്‍ക്കൂട്ടാവുമെന്നാണ് സ്‌കലോനിയും ദേശീയ ഫുട്ബോള്‍ അസോസിയേഷനും പറയുന്നത്. അതേസമയം അര്‍ജന്റീനക്ക് വേണ്ടി കളിക്കാനിറങ്ങുന്നതിനെക്കുറിച്ച് മെസി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം അര്‍ജന്റീനയിലെ മെസിയുടെ സഹതാരം മൗറോ ഇക്കാര്‍ഡിയും മെസി ദേശീയ ടീമിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. മെക്സിക്കോക്കെതിരായ സൗഹൃദമത്സരത്തിന് ശേഷമാണ് ലോകത്തെ മികച്ച താരമായ മെസി അര്‍ജന്റീനക്കുവേണ്ടി കോപ്പയില്‍ കളിക്കുമെന്ന് ഇക്കാര്‍ഡി പ്രതീക്ഷ അറിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍