അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിന്റെ ആധികാരിക ജയം സ്വന്തമാക്കി സിറ്റി കിരീടം നിലനിര്‍ത്തുകയായിരുന്നു.
ഇന്നലെ നടന്ന കലാശ പോരാട്ടം ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം നേടി കൊടുത്തില്ല. ഒരു പോയിന്റ് വ്യത്യാസത്തിലാണ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി തട്ടിയെടുത്തത്. ലീഗ് പൂര്‍ത്തിയായപ്പോള്‍ 38 മത്സരങ്ങളില്‍ നിന്ന് 98 പോയന്റുമായാണ് ലീഗില്‍ സിറ്റി ഒന്നാമത് ഫിനിഷ് ചെയ്തത്. 97 പോയന്റുമായാണ് ലിവര്‍പൂള്‍ ലീഗില്‍ രണ്ടാമത് ഫിനിഷ് ചെയ്തത്. തുടര്‍ച്ചയായ രണ്ടാം പ്രീമിയര്‍ ലീഗ് കിരീടമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്.
അതേസമയം ലീഗില്‍ തങ്ങളുടെ ടീം അഭിമാന പോരാട്ടം നടത്തിയതില്‍ ലിവര്‍പൂള്‍ ആരാധകര്‍ക്ക് ആശ്വസിക്കാം. എന്നാല്‍ ആന്‍ഫീല്‍ഡില്‍ ഇന്നലെ താരമായത് ഈ അഞ്ചു വയസ്സുകാരി ആയിരുന്നു. മറ്റാരുമല്ല മൊഹമ്മദ് സലായുടെ മകള്‍ മക്ക സലാ. ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് സ്വന്തമാക്കിയ ശേഷം ഡ്രസിങ് റൂമിലേക്ക് നടക്കുകയായിരുന്നു സലായും മക്കയും. എന്നാല്‍ സലായെ നടക്കാന്‍ വിട്ട് മക്ക തന്റെ കാലില്‍ കിട്ടിയ പന്തുമായി കോപ്പ് എന്‍ഡിലേക്ക് ചെറിയ കാലുകളുമായി കുതിച്ചു. ആന്‍ഫീല്‍ഡ് മുഴുവന്‍ സലായുടെ മകള്‍ക്ക് വേണ്ടി കൈയടിച്ചു. അവസാനം കോപ്പ് എന്‍ഡിലെ ഗോള്‍ പോസ്റ്റില്‍ മക്ക പന്ത് അടിച്ചു കയറ്റി. ഇന്നലെ ലിവര്‍പൂളിന്റെ ഗ്രൗണ്ടില്‍ പിറന്ന ഏറ്റവും വലിയ ആര്‍പ്പു വിളി ആ ഗോളിനായിരുന്നു്. മകളുടെ ഈ ഗോള്‍ നിറഞ്ഞ പുഞ്ചിരിയോടെ തന്നെ ആരാധകര്‍ക്കൊപ്പം സലായും ഏറ്റെടുത്തു. ഒടുവില്‍ സലായുടെ ഭാര്യ മഗ്ഗി എത്തിയാണ് മക്കയെ മൈതാനത്ത് നിന്ന് കൊണ്ടു പോയത്.
Mo Salah's daughter scores in front of the Kop ❤️ pic.twitter.com/VjTgDmETj2
— ESPN FC (@ESPNFC) May 12, 2019
കലാശ പോരാട്ടത്തില്‍ ബ്രയിന്റണിനെതിരായ അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിന്റെ ആധികാരിക ജയം സ്വന്തമാക്കി സിറ്റി കിരീടം നിലനിര്‍ത്തുകയായിരുന്നു. മറുവശത്ത് ലിവര്‍പൂള്‍ വോള്‍വ്സിനെ തോല്‍പ്പിച്ചു എങ്കിലും രണ്ടാം സ്ഥാനം കൊണ്ട് ലിവര്‍പൂളിന് തൃപ്തിപ്പെടേണ്ടി വന്നു. എതിരില്ലാത്ത 2 ഗോളിനായിരുന്നു ലിവര്‍പൂളിന്റെ വിജയം.