UPDATES

കായികം

മെസി ഇറങ്ങിയില്ല; മൊറോക്കോയ്ക്ക് എതിരായ മത്സരത്തില്‍ അര്‍ജന്റീനന്‍ ടീമിന് കോടികളുടെ നഷ്ടം

കരാര്‍ പ്രകാരം മൊറോക്കോയ്ക്ക് മെസ്സി 70 മിനുട്ട് എങ്കിലും കളിക്കണം എന്നായിരുന്നു.

മൊറോക്കോയ്ക്ക് എതിരായ മത്സരത്തില്‍ കളിച്ച അര്‍ജന്റീനന്‍ ടീമിന് കോടികളുടെ നഷ്ടം. കഴിഞ്ഞ ദിവസം മൊറോക്കോയ്ക്ക് എതിരായ സൗഹൃദ മത്സരത്തില്‍ സൂപ്പര്‍ താരം മെസ്സി കളിക്കാതിരുന്നതാണ് ടീമിന് നഷ്ടമുണ്ടാക്കിയത്. മെസി മൈതാനത്ത് ഇറങ്ങിയില്ലെന്ന കാരണത്താല്‍ അര്‍ജന്റീനയ്ക്ക് നല്‍കേണ്ടി ഇരുന്ന തുകയില്‍ നിന്ന് മൂന്ന് കോടിയിലധികം രൂപ കുറയ്ക്കാന്‍ മൊറോക്കോ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. വെനിസ്വേലയ്ക്ക് എതിരെ നടന്ന മത്സരത്തില്‍ പരിക്കേറ്റു എന്ന കാരണത്താല്‍ മെസ്സി അര്‍ജന്റീന ക്യാമ്പ് വിടുകയും മത്സരത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു. മത്സര ശേഷം മെസ്സിക്ക് വേദന അനുഭവപ്പെട്ടു എന്നാണ് അര്‍ജന്റീന അറിയിച്ചിരുന്നത്. അതുകൊണ്ട് തന്നെ മൊറോക്കോയ്ക്ക് എതിരെ മെസ്സികളിക്കില്ല എന്നും അര്‍ജന്റീന പറഞ്ഞിരുന്നു.

എന്നാല്‍ പരിക്ക് പ്രശ്‌നമല്ല എന്നും അടുത്ത മത്സരത്തില്‍ ബാഴ്‌സലോണക്കായി മെസ്സി കളിക്കുമെന്ന റിപോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇങ്ങനെ പരിക്ക് മെസ്സിക്ക് വിശ്രമം നല്‍കാന്‍ വേണ്ടിയായിരുന്നുവെന്നായിരുന്നു റിപോര്‍ട്ടുകള്‍ പറഞ്ഞത്. അതുകൊണ്ടാണ് അര്‍ജന്റീനന്‍ ടീമിന് നിശ്ചയിച്ചിരുന്ന തുക വെട്ടികുറച്ചത്. കരാര്‍ പ്രകാരം മൊറോക്കോയ്ക്ക് മെസ്സി 70 മിനുട്ട് എങ്കിലും കളിക്കണം എന്നായിരുന്നു. എന്നാല്‍ മെസ്സി കളിക്കാന്‍ വരികയേ ചെയ്തില്ല എന്നതിനാല്‍ അര്‍ജന്റീനയ്ക്ക് നല്‍കേണ്ട തുകയില്‍ നിന്ന് 450000 യൂറോ കുറക്കാനാണ് മൊറോക്കോ തീരുമാനിച്ചത്. ഏകദേശം മൂന്നരക്കോടിയോളം ഇന്ത്യന്‍ രൂപയാണിത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍