UPDATES

കായികം

റൊണാള്‍ഡോയ്ക്ക് ഹാട്രിക്; യുവേഫ നാഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ ഫൈനലില്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 25-ാം മിനിറ്റില്‍ നേടിയ ഫ്രീകിക്ക് ഗോളില്‍ പോര്‍ച്ചുഗല്‍ ആണ് ആദ്യം മുന്നിലെത്തിയത്.

യുവേഫ നാഷന്‍സ് ലീഗ് സെമി ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ഫൈനലില്‍ പ്രവേശിച്ചു. യൂറോപ്യന്‍ ചാമ്പ്യന്മാര്‍ക്കുവേണ്ടി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടി. മത്സരത്തിന്റെ 25,57,88, മിനിറ്റുകളിലാണ് റൊണാള്‍ഡോ വല ചലിപ്പിച്ചത്. പോര്‍ച്ചുഗലിനെതിരെ പന്തടക്കത്തില്‍ ആധിപത്യം കാണിക്കാന്‍ കഴിഞ്ഞെങ്കിലും ഗോള്‍ കണ്ടെത്തുന്നതില്‍ സ്വിറ്റ്സര്‍ലന്‍ഡ് പരാജയപ്പെട്ടു.

ഒട്ടേറെ അവസരങ്ങള്‍ പാഴാക്കിയതും സ്വിസ് ടീമിന് തിരിച്ചടിയായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 25-ാം മിനിറ്റില്‍ നേടിയ ഫ്രീകിക്ക് ഗോളില്‍ പോര്‍ച്ചുഗല്‍ ആണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ റിക്കാര്‍ഡോ റോഡ്രിഗസ് 57-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സ്വിറ്റ്സര്‍ലന്‍ഡ് മത്സരത്തിലേക്ക് തിരിച്ചുവന്നു. കളി അധികസമയത്തേക്ക് നീണ്ടുപോകുമെന്ന് കരുതുമ്പോഴാണ് റൊണാള്‍ഡോ വീണ്ടും വല കുലുക്കിയത്. മത്സരത്തില്‍ 16 ഷോട്ടുകളാണ് എതിര്‍ഗോള്‍മുഖത്തേക്ക് സ്വിസ് കളിക്കാര്‍ പായിച്ചത്. എന്നാല്‍, 10 ഷോട്ടുകളില്‍ ലക്ഷ്യത്തിലേക്ക് പായിച്ച മൂന്നെണ്ണവും ഗോളുകളാക്കി പോര്‍ച്ചുഗല്‍ വിജയം നേടി. നെതര്‍ലന്‍ഡ്സും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ സെമി ഫൈനല്‍ വിജയികളെയാണ് പോര്‍ച്ചുഗല്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നേരിടുക.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍