UPDATES

കായികം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടത് എന്തിനായിരുന്നു? മുന്‍ റയല്‍ പ്രസിഡന്റ് റാമന്‍ കാല്‍ഡെറോണ്‍ വെളിപ്പെടുത്തുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടത് കഴിഞ്ഞ വര്‍ഷമായിരുന്നു.

ഫുട്ബോള്‍ ലോകത്തെ ഏറെ നാളത്തെ ആരാധകരുടെ ചോദ്യത്തിന് ഉത്തരമായി. പോര്‍ച്ചുഗല്‍ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടത് കഴിഞ്ഞ വര്‍ഷമായിരുന്നു. ആരാധകരെ മുഴുവന്‍ ഞെട്ടിച്ച സംഭവമായിരുന്നു അത്. റയല്‍ വിട്ട് ക്രിസ്റ്റ്യാനോ യുവന്റസിലേക്ക് പോയതിന്റെ കാരണം എന്തായിരുന്നു ആരാധകര്‍ക്ക് ഉത്തരം ലഭിക്കാത്ത ഒന്നായിരുന്നു അത്. മൂന്ന് വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്‍സ് ലീഗ് നേടിയ റയല്‍ വിട്ട്, റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയതിന്റെ കാരണം അന്ന് വ്യക്തമായിരുന്നില്ലെങ്കിലും, ക്ലബ്ബ് പ്രസിഡന്റായ ഫ്‌ലോറന്റീനോ പെരസുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമാണ് താരം റയല്‍ വിട്ടതെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളാണ് പുറത്തു വന്നത്. റൊണാള്‍ഡോ, റയലിലെ തന്റെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും എന്നാല്‍ ക്ലബ്ബ് പ്രസിഡന്റ് അതിന് തയ്യാറല്ലാത്തതിനാല്‍ അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നുവെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായി.

ഇപ്പോഴിതാ റൊണാള്‍ഡോ റയല്‍ വിട്ട് യുവന്റസിലേക്ക് ചേക്കേറിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ മുന്‍ പ്രസിഡന്റ് റാമന്‍ കാല്‍ഡെറോണ്‍. തന്റെ വേതനം കൂട്ടി നല്‍കാന്‍ പെരസ് തയ്യാറാകാതിരുന്നതും, നെയ്മറെ, റയല്‍ മാഡ്രിഡ് നോട്ടമിടുന്നതായി വന്ന വാര്‍ത്തകളും റൊണാള്‍ഡോയെ അസ്വസ്ഥനാക്കിയിരുന്നതായും ഇതിനാല്‍ ക്ലബ്ബ് വിടാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നുവെന്നും കാല്‍ഡറോണ്‍ പറയുന്നു.

‘ചാമ്പ്യന്‍സ് ലീഗ് വിജയത്തിന് ശേഷം തന്റെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് റൊണാള്‍ഡോ, പെരസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെരസ് അത് നിഷേധിച്ചു. നെയ്മറിനെ വാങ്ങാന്‍ റയല്‍ മാഡ്രിഡ് വന്‍ തുക ചിലവഴിക്കാന്‍ തയ്യാറാണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്ന ഘട്ടായിരുന്നു അേപ്പാള്‍. ഈ രണ്ട് കാര്യങ്ങള്‍ റോണോയെ ചൊടിപ്പിച്ചു. ഇത് ടീം വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു.’ കാല്‍ഡറോണ്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍