UPDATES

കായികം

മെസിയുടെ സപ്പോര്‍ട്ടര്‍ റോളില്‍ നിന്ന് പുറത്തു വരികയെന്നതല്ലായിരുന്നു ലക്ഷ്യം; നെയ്മര്‍ ബാഴ്‌സ വിട്ടതിന്റെ കാരണം വെളിപ്പെടുത്തി പിതാവ്

മെസിയുടെ നിഴലില്‍ നിന്നും പുറത്തു വരുന്നതിന് വേണ്ടിയല്ല നെയ്മര്‍ ക്ലബ് വിട്ടത് എന്നാണ് നെയ്മറുടെ പിതാവ് പറയുന്നത്.

സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണ വിട്ടതിന്റെ യഥാര്‍ഥ കാരണം തേടിയ ആരാധകര്‍ക്ക് ഉത്തരം ലഭിച്ചിരിക്കുകയാണ്. 2017ല്‍ ബാഴ്സ താരം
തിരിച്ച് അതേ ക്ലബിലേക്ക് തിരിച്ച് വരുമെന്ന റിപോര്‍ട്ടുകളും ഉണ്ടായിരുന്നു.എന്നാല്‍  പുറത്തുവന്ന റിപോര്‍ട്ടുകള്‍ എല്ലാം നെയ്മറും
ക്ലബും നിഷേധിച്ചിരുന്നു. ഇപ്പോള്‍ ബാഴ്സയില്‍ നിന്നും നെയ്മര്‍ വിട്ടുപോകാനുണ്ടായ യഥാര്‍ഥ കാരണം വെളിപ്പെടുത്തുകയാണ് നെയ്മറുടെ പിതാവ്.

മെസിയുടെ നിഴലില്‍ നിന്നും പുറത്തു വരുന്നതിന് വേണ്ടിയല്ല നെയ്മര്‍ ക്ലബ് വിട്ടത് എന്നാണ് നെയ്മറുടെ പിതാവ് പറയുന്നത്. 222 മില്യന്‍ യൂറോയ്ക്ക് പിഎസ്ജിയിലേക്ക് ചേക്കേറിയായിരുന്നു നെയ്മര്‍ റെക്കോര്‍ഡ് തീര്‍ത്തത്. തന്റെ സൈഡിലെ സൂപ്പര്‍ സ്റ്റാര്‍ ആവുക ലക്ഷ്യമിട്ടാണ് നെയ്മര്‍ ബാഴ്സ വിട്ടതെന്നാണ് അന്ന് പുറത്തു വന്ന റിപോര്‍ട്ടുകള്‍. മെസിയുടെ സപ്പോര്‍ട്ടര്‍ റോള്‍ എന്ന പരിവേഷത്തിനുള്ളില്‍ നിന്നും പുറത്ത് കടക്കുന്നതിന് വേണ്ടിയായിരുന്നു നെയ്മര്‍ പുതിയ ക്ലബ് തേടി പോയതെന്ന വാദങ്ങള്‍ നെയ്മറുടെ പിതാവ് നിഷേധിക്കുകയാണ്. ഒരു പുതിയ താരത്തെ ലക്ഷ്യം വെച്ച് അതുപോലൊരു ടീമില്‍ നിന്നും വിളി വന്നപ്പോള്‍ ഞങ്ങള്‍ അതില്‍ ശ്രദ്ധ കൊടുത്തു. ഒരു ലീഗിന് ശ്രദ്ധ നേടിക്കൊടുക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. നെയ്മറുടെ ആഗ്രഹങ്ങളേക്കാള്‍ വലുതാണ് അതെന്ന് നിങ്ങള്‍ക്ക് മനസിലാവുമെന്നും നെയ്മറുടെ പിതാവ് പറഞ്ഞു. നെയ്മറില്‍ ഈ ട്രാന്‍സ്ഫര്‍ വിപണിയിലും റയല്‍ ലക്ഷ്യം വെച്ചുവെങ്കിലും താരത്തെ വില്‍ക്കില്ലെന്നായിരുന്നു പിഎസ്ജി നിലപാട്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍