UPDATES

കായികം

‘റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ ആരും ആഗ്രഹിച്ചു പോകും’; നെയ്മര്‍ പിഎസ്ജി വിട്ട് റയലിലേക്ക് പോകുമോ ?

താരം പി എസ് ജിയിൽ സന്തോഷവാനല്ല എന്നും റയൽ മാഡ്രിഡിൽ എത്തും എന്നും നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

പിഎസ്ജി വിട്ട് റയലിലേക്ക് തിരിച്ച് പോകുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ ഏത് താരവും ആഗ്രഹിച്ചു പോകുമെന്നാണ് നെയ്മര്‍ പറയുന്നത്. റയല്‍ വലിയ ക്ലബാണ് അതുകൊണ്ട് തന്നെ ഏതു ഫുട്‌ബോള്‍ താരവും അവിടെ കളിക്കാന്‍ ആഗ്രഹിക്കും. നെയ്മര്‍ പറഞ്ഞു. താന്‍ ഇപ്പോള്‍ പാരീസില്‍ സന്തോഷവാനാണ്‌. എന്നാല്‍ ഭാവിയെ കുറിച്ച് പറയാനാകില്ല. ഭാവിയില്‍ എന്തും സംഭവിക്കാം. നെയ്മര്‍ പറഞ്ഞു.

ഇതിനര്‍ത്ഥം താന്‍ റയല്‍ മാഡ്രിഡില്‍ പോകാന്‍ ആഗ്രഹിക്കുന്നു എന്നതല്ലെന്നും താരം പറഞ്ഞു. തന്റെ ഒരേയൊരു ആഗ്രഹം ബാഴ്‌സലോണയില്‍ കളിക്കുക എന്നതായിരുന്നു. അത് താന്‍ പൂര്‍ത്തിയാക്കി എന്നും നെയ്മര്‍ പറഞ്ഞു. ഒരു സീസണ്‍ മുമ്പ് റെക്കോര്‍ഡ് തുകയ്ക്ക് ആണ് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്ന് പി എസ് ജിയില്‍ എത്തിയത്. താരം പി എസ് ജിയില്‍ സന്തോഷവാനല്ല എന്നും റയല്‍ മാഡ്രിഡില്‍ എത്തും എന്നും നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍