UPDATES

കായികം

ഡി ഹിയക്ക് അബദ്ധം; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി

സമനിലയോടെ ആദ്യ നാലില്‍ എത്തുക മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അസാധ്യമായിരിക്കുകയാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ചെല്‍സിക്കെതിരെ  സമനില വഴങ്ങിയതോടെയാണ് യുണൈറ്റഡിന് തിരിച്ചടിയായത്. ഗോള്‍ കീപ്പര്‍ ഡി ഹിയയുടെ അബദ്ധമാണ് പരാജയത്തിന് കാരണമായതെന്ന് പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യര്‍ തന്നെ സമ്മതിക്കുന്നു. മികച്ച തുടക്കത്തോടെയാണ് യുണൈറ്റഡ് മത്സരം ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ ചെല്‍സിക്കെതിരെ മാറ്റയിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ് നേടി. ലൂക് ഷോയുടെ പാസില്‍ നിന്ന് ആയിരുന്നു മുന്‍ ചെല്‍സി താരം കൂടിയായ മാറ്റ സ്‌കോര്‍ ചെയ്തത്.

മത്സരം അനായാസം ജയിക്കാമിയിരുന്നെങ്കിലും ഡി ഹിയയുടെ അബദ്ധം യുണൈറ്റഡിന് വിനയായി. എളുപ്പം പിടിക്കാമായിരുന്ന ഒരു ലോംഗ് റേഞ്ചര്‍ കയ്യില്‍ ഒതുക്കാന്‍ ഡി ഹിയക്ക് കഴിഞ്ഞില്ല. അവസരം മുതലെടുത്ത് അലോണ്‍സോ വല കുലുക്കി ചെല്‍സിയെ ഒപ്പം എത്തിക്കുകയും ചെയ്തു. സമീപകാലത്തായി ദയനീയ ഫോമില്‍ ഉള്ള ഡി ഹിയ അത് തുടരുകയാണ്. മത്സരം 1-1 എന്ന നിലയില്‍ അവസാനിക്കുകയും ചെയ്തു. ഈ സമനിലയോടെ ആദ്യ നാലില്‍ എത്തുക മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അസാധ്യമായിരിക്കുകയാണ്. 36 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 65 പോയന്റുമായി ആറാം സ്ഥാനത്താണ്. 68 പോയന്റുമായി ചെല്‍സി നാലാം സ്ഥാനത്തും.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍