UPDATES

കായികം

അന്ന് ഹീറോ ഇന്ന് വില്ലന്‍; മഞ്ഞപ്പട എന്തിനാണ് സികെ വിനീതിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്? / വീഡിയോ

‘ആരാധകരുടെ എണ്ണത്തില്‍ മഞ്ഞപ്പട ഒന്നാമതായിരിക്കും. എന്നാല്‍ പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഒന്നാമതാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.’ സികെ വിനീത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ സികെ വിനീത്. മഞ്ഞപ്പടയിലെ അംഗങ്ങളില്‍ ചിലര്‍ തനിക്കെതിരം നിരന്തരം വ്യാജപ്രചരണം നടത്തുകയാണെന്നും കാണിച്ച് സികെ വിനീത് എറണാകുളം പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ബോള്‍ബോയിയെ അസഭ്യം പറഞ്ഞെന്നും തനിക്ക് നേരെ നടപടിയുണ്ടായി എന്നുമുള്ള പലതരത്തിലുള്ള കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസിനോട് നല്‍കിയ പ്രതികരണത്തില്‍ വിനീത് പറയുന്നത്, ‘ മടുത്തു എനിക്ക്. ഈ വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍ മഞ്ഞപടയിലെ അംഗങ്ങളുമുണ്ട്. ഇവര്‍ നേരത്തെ തന്നെ എനിക്കെതിരെ പ്രചരണം നടത്തുന്നുണ്ട്. ടീം വിട്ടുപോയവര്‍ക്കും നിലവില്‍ ടീമിലുള്ളവര്‍ക്കും ഈ രീതിയിലുള്ള ആക്രമണങ്ങളുണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് മലയാളി താരങ്ങള്‍ക്ക് നേരെ. ആരാധകരുടെ പെരുമാറ്റത്തെക്കുറിച്ച് അനസ് ചിലപ്പോള്‍ പറയുമായിരിക്കും.

മറ്റുവള്ളര്‍ ജൂനിയര്‍ ആയതുകൊണ്ടായിരിക്കും ഇതിനെ കുറിച്ച് പറയാത്തത്. റാഫിക്ക ഇതിന് മുന്‍പ് പറഞ്ഞിട്ടുണ്ട്. റിനോ പറഞ്ഞിട്ടുണ്ട്. ആരാധകരുടെ എണ്ണത്തില്‍ മഞ്ഞപ്പട ഒന്നാമതായിരിക്കും. എന്നാല്‍ പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഒന്നാമതാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ കരിയര്‍ നശിപ്പിക്കാനൊന്നും ഇവര്‍ക്ക് കഴിയില്ല.’ എന്നാണ്‌.

സികെ വിനീത് ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ പ്രതികരണത്തിന്റെ വീഡിയോ കാണാം..

കരാര്‍ അവസാനിച്ച ശേഷം ടീം വിടേണ്ടി വന്ന സാഹചര്യം അടക്കം വെളിപ്പെടുത്തുമെന്നും വിനീത് പറഞ്ഞു. ബ്ലാസ്റ്റഴേസ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും അവധി കഴിഞ്ഞ് തിരിച്ച് എത്തിയപ്പോള്‍ ചെന്നൈയിന്‍ എഫ്‌സിക്ക് തന്നെ കൈമാറുകയായിരുന്നുവെന്നും വിനീത് വ്യക്തമാക്കി. ജനുവരിയിലെ ട്രാന്‍സ്ഫോര്‍ വിന്‍ഡോയിലാണ് വിനീതിനെ ചെന്നെയിനിലേക്ക് വിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍