UPDATES

കായികം

ജോ കോള്‍ ചെല്‍സിയിലേക്ക് മടങ്ങി എത്തി

2003 മുതല്‍ 2010 വരെ ചെല്‍സിയുടെ താരമായിരുന്ന കോള്‍ മൂന്നു തവണ പ്രീമിയര്‍ ലീഗും രണ്ടു തവണ എഫ് എ കപ്പും ഒരു തവണ ലീഗ് കപ്പും ചെല്‍സിക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

2003 മുതല്‍ 2010 വരെ ചെല്‍സിയുടെ താരമായിരുന്ന ജോ കോള്‍ ചെല്‍സിയിലേക്ക് മടങ്ങിയെത്തി. ടെക്ക്‌നിക്കല്‍ അക്കാദമി കോച്ചായാണ് ജോ കോള്‍ ചെല്‍സിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. 2019 മുതല്‍ ചെല്‍സി യുവനിര ടീമുകളുടെ ടെക്‌നിക്കല്‍ അക്കാദമി പരിശീലകനായാണ് കോള്‍ ചെല്‍സിയില്‍ എത്തുന്നത്. വിവിധ പ്രായ പരിധിയില്‍ ഉള്ള അക്കാദമി താരങ്ങളെ ജോ കോള്‍ പരിശീലിപ്പിക്കും. 2003 മുതല്‍ 2010 വരെ ചെല്‍സിയുടെ താരമായിരുന്ന കോള്‍ മൂന്നു തവണ പ്രീമിയര്‍ ലീഗും രണ്ടു തവണ എഫ് എ കപ്പും ഒരു തവണ ലീഗ് കപ്പും ചെല്‍സിക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ താമ്ബാ ബേ റൗഡീസിന്റെ താരമായിരിക്കെയാണ് കോള്‍ ബൂട്ടഴിക്കുന്നത്.

പരിശീലകന്‍ വേഷമണിയാന്‍ താത്പര്യം പ്രകടിപ്പിച്ച കോള്‍ തന്റെ പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തുകയായിരുന്നു. ചെല്‍സിക്ക് വേണ്ടി 281 മത്സരങ്ങള്‍ കളിച്ച ജോ കോള്‍ 40 ഗോളുകളും ക്ലബിന് വേണ്ടി നേടിയിട്ടുണ്ട്. ചെല്‍സിക്ക് പുറമെ വെസ്റ്റ് ഹാം യുണൈറ്റഡ്, ലിവര്‍പൂള്‍, ആസ്റ്റണ്‍ വില്ല, കൗണ്ടി സിറ്റി എന്നി ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി മൂന്നു ലോകകപ്പില്‍ കളിച്ച താരം പത്ത് ഗോളുകള്‍ സ്വന്തം പേരിലാക്കി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍