UPDATES

കായികം

ബ്ലാസ്റ്റേഴ്‌സ് ഇന്നെങ്കിലും ജയിക്കുമോ? തോറ്റാല്‍ പ്ലേ ഓഫ് സാധ്യത മങ്ങും

സീസണില്‍ ഒമ്പതു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ജയം മാത്രമാണ് ഡേവിഡ് ജെയിംസിനും കൂട്ടര്‍ക്കും നേടാനായത്.

വിജയം കൊതിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു എതിരാളി ജംഷദ്പുര്‍ എഫ്‌സി. ഇന്ന് ബ്ലാസ്‌റ്റേഴ്‌സ്  പരാജയപ്പെട്ടാല്‍ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങുമെന്നും ഉറപ്പാണ്. അതുകൊണ്ട് തന്നെ സ്വന്തം തട്ടകത്ത് നിലനില്‍പിനു വേണ്ടിയുള്ള പോരാട്ടം തന്നെ പ്രതീക്ഷിക്കാം. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ സീസണിന്റെ തുടക്കത്തില്‍ ഏറ്റുമുട്ടിയ ജംഷദ്പുരാണ് ബ്ലസ്‌റ്റേഴ്‌സിന്റെ എതിരാളി. ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 2-2 എന്ന സമനില ആയിരുന്നു ഫലം.

അതേസമയം ഈ മത്സരം ബ്ലാസ്‌റ്റേഴ്‌സിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ജംഷദ്പൂരിന്റെ വെല്ലുവിളിക്ക് ഒപ്പം ആരാധകരുടെ പ്രതിഷേധവും ഒരു പക്ഷെ നേരിടേണ്ടി വരും. ഭൂരിഭാഗം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഇന്ന് സ്റ്റേഡിയത്തില്‍ വരാതെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാക്കി ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തി മാറ്റത്തിനായി പ്രതിഷേധിക്കും.

സീസണില്‍ ഒമ്പതു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍  ഒരു ജയം മാത്രമാണ് ഡേവിഡ് ജെയിംസിനും കൂട്ടര്‍ക്കും നേടാനായത്. മികച്ച ആരാധക പിന്തുണ ഉണ്ടായിട്ടും വിജയം നേടിയെടുക്കാന്‍ കഴിയാത്തത് ടീമിനെയും ആരാധകരെയും ഓരേ തരത്തില്‍ സമ്മര്‍ദത്തിലാഴ്ത്തുന്നുണ്ട്. അതേസമയം പ്ലേ ഓഫ് സാധ്യത സജീവമായി നിലനിര്‍ത്തുന്ന ജംഷദ്പൂര്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്‌സ് സീസണില്‍ ആകെ ജയിച്ചത് ഒരു മത്സരത്തില്‍ ആണെങ്കില്‍ ജംഷദ്പൂര്‍ ആകെ പരാജയപ്പെട്ടത് ഒരു മത്സരത്തിലാണ്. കാര്യമായ മാറ്റങ്ങളുമായാകും കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നും ഇറങ്ങുക. പരിക്ക് കാരണം നികോള ഇന്ന് കളിക്കില്ല. പെകൂസണും സ്റ്റോഹാനോവിചും ഇന്ന് കളത്തില്‍ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍