UPDATES

കായികം

ഖത്തറിന് അട്ടിമറി ജയം : സ്വിറ്റസര്‍ലന്റിനെ തകര്‍ത്തത് എതിരില്ലാത്ത ഗോളിന്

ഫിഫ റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള ടീമാണ് സ്വിറ്റ്‌സര്‍ലന്റ്. റാങ്കിംഗില്‍ 96 ാം സ്ഥാനമാണ് ഖത്തറിനുള്ളത്.

പ്രമുഖരടങ്ങിയ സ്വിറ്റ്‌സര്‍ലെന്റ് നിരയെ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തി ഖത്തറിന് മിന്നും ജയം. സ്വിറ്റ്‌സര്‍ലെന്റിനെ അവരുടെ തട്ടകത്തില്‍ നേരിട്ട ഖത്തര്‍ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്.ഖത്തറിന് രാജ്യന്തര മത്സരങ്ങളില്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാകും ഇത്.

ലിവര്‍ പൂള്‍ താരം ഷഖീരി അടക്കം പ്രമുഖര്‍ അടങ്ങിയ സ്വിറ്റ്‌സര്‍ലന്റ് നിരയെയാണ് ഖത്തര്‍ വീഴ്ത്തിയത്. ഫിഫ റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള ടീമാണ് സ്വിറ്റ്‌സര്‍ലന്റ്. റാങ്കിംഗില്‍ 96 ാം സ്ഥാനമാണ് ഖത്തറിനുള്ളത്.

ഖത്തര്‍ താരം ആകിഫ്  കളിയുടെ രണ്ടാം പകുതിയില്‍ നേടിയ ഗോളാണ് ഖത്തറിന് വിജയം സമ്മാനിച്ചത്. 85 മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ നിന്ന് പന്ത് കിട്ടിയ താരം അത് മുതലാക്കുകയായിരുന്നു. ആകിഫിന്റെ വേഗത്തിന് മുന്നില്‍ സ്വിസ് പ്രതിരോധനിരയ്ക്കും അടിതെറ്റി. സ്വിറ്റ്‌സര്‍ലന്റിന്റെ അവസാന 12 ഹോം മത്സരങ്ങളിലെ ആദ്യ തോല്‍വി ആയിരുന്നു ഇത്. യൂറോപ്പിലെ ഖത്തറിന്റെ രണ്ടാം ജയവും. 2022 ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങള്‍ക്കിടെ സ്വിറ്റ്‌സര്‍ലെന്റിനെതിരെയുള്ള വിജയം ടീമിന് കൂടുതല്‍ ആത്മവിശ്വസം നല്‍കുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍