UPDATES

കായികം

ചരിത്രം കുറിച്ച് ഖത്തര്‍ ഏഷ്യന്‍കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍

ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് ഖത്തര്‍ മുന്‍തൂക്കം നേടിയിരുന്നു.

യുഎഇയെ മറുപടിയില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ഖത്തര്‍ ഏഷ്യന്‍കപ്പ് ഫുട്ബാള്‍ ഫൈനലില്‍. വെള്ളിയാഴ്ച അബൂദബിയില്‍ നടക്കുന്ന ഫൈനല്‍ മല്‍സരത്തില്‍ ഖത്തര്‍ ജപ്പാനെതിരെ ഇറങ്ങും. ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ഏഷ്യന്‍കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

യുഎഇ ആരാധകര്‍ തിങ്ങിനിറഞ്ഞ മൈതാനിയില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ആതിഥേയരെ കറക്കിയെറിഞ്ഞാണ് ഖത്തര്‍ ഏഷ്യന്‍ കപ്പിന്റെ ഫൈനലിലേക്ക് എത്തുന്നത്. ഏഷ്യന്‍ കപ്പില്‍ ആദ്യമായി സെമി കണ്ട ഖത്തര്‍ ഫൈനല്‍ കൂടി ഉറപ്പിച്ചതോടെ ഫുട്ബാളില്‍ പുതിയ ചരിത്രം കുറിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ ഗോള്‍ വഴങ്ങാതെ അജയ്യരായാണ് ഖത്തറിന്റെ തേരോട്ടം എന്നത് കൂടി ശ്രദ്ധേയമാണ്. കളിയുടെ ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് ഖത്തര്‍ മുന്‍തൂക്കം നേടിയിരുന്നു. ബൗലീം ഖൂഹി(22), അമോസ് അലി(37), ഹസന്‍ അല്‍ ഹൈദോസ്(80), ഹമീദ് ഇസ്മായില്‍(90+3) എന്നിവരാണ് ഖത്തറിന്റെ ഗോളുകള്‍ നേടിയത്. വെള്ളിയാഴ്ചയാണ് ഖത്തര്‍- ജപ്പാന്‍ കലാശപ്പോര്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍