UPDATES

കായികം

സമ്മര്‍ദങ്ങളെ അതിജീവിക്കുന്ന താരം റൊണാള്‍ഡോ മാത്രം; താരങ്ങളെ കുറിച്ചുള്ള പഠനം പറയുന്നു

ഒരു തരത്തിലും സമ്മര്‍ദ ഘട്ടങ്ങളെ അതിജീവിക്കാന്‍ സാധിക്കാത്ത താരം പി.എസ്.ജിയുടെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറാണെന്നാണ് റിപാര്‍ട്ട് പറയുന്നത്.

ഫുട്‌ബോള്‍ ലോകത്തെ മികവുറ്റ താരങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. മൈതാനത്ത് സമ്മര്‍ദങ്ങളെ അതിജീവിക്കുന്ന താരമെന്ന നിലയില്‍ യുവന്റസ്,പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ചുള്ള റിപോര്‍ട്ടാണ് ആരാധക ശ്രദ്ധ നേടുന്നത്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ കളിക്കളത്തിലെ സമ്മര്‍ദങ്ങള്‍ അല്‍പ്പം പോലും ബാധിക്കാത്ത താരമാണ് റൊണാള്‍ഡോ എന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍.

കടുത്ത സമ്മര്‍ദങ്ങള്‍ പ്രതിരോധിക്കാനുള്ള ശേഷി റൊണാള്‍ഡോയ്ക്കുണ്ടെന്നും
ബെല്‍ജിയം കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് ലുവനും ഡാറ്റാ ഇന്റലിജന്‍സ് കമ്പനിയായ എസ്സിഐ സ്‌പോര്‍ട്‌സും സംയുക്തമായി നടത്തിയ
പഠന റിപാര്‍ട്ട് പറയുന്നു. പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളുടെ ഏഴായിരത്തോളും ഫുട്ബോള്‍ മത്സരങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഗവേഷകര്‍ പഠനത്തിനായി ശേഖരിച്ചത്. സമ്മര്‍ദങ്ങളില്‍ തെല്ലും പതറാതെ കളിക്കുന്ന താരമാണ് റൊണാള്‍ഡോ, സമ്മര്‍ദ ഘട്ടങ്ങള്‍ അതിജീവിക്കുന്ന കാര്യത്തില്‍ റൊണാള്‍ഡോയ്ക്ക് പിന്നിലുള്ളത് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീനിയന്‍ താരം സെര്‍ജിയോ അഗ്യുറോയാണ്. സമ്മര്‍ദത്തിലാകുമ്പോഴും അത് താരത്തിന്റെ തീരുമാനമെടുക്കാനുള്ള കഴിവിനെ തെല്ലും ബാധിക്കുന്നില്ലെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

എന്നാല്‍ ഒരു തരത്തിലും സമ്മര്‍ദ ഘട്ടങ്ങളെ അതിജീവിക്കാന്‍ സാധിക്കാത്ത താരം പി.എസ്.ജിയുടെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറാണെന്നാണ് റിപാര്‍ട്ട് പറയുന്നത്. അതേസമയം സമ്മര്‍ദ ഘട്ടങ്ങളെ അതിജീവിക്കാന്‍ സാധിക്കാത്ത താരം പി.എസ്.ജിയുടെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറാണ്. സമ്മര്‍ദത്തിലാകുന്ന ഘട്ടങ്ങളില്‍ നെയ്മറെടുക്കുന്ന തീരുമാനങ്ങള്‍ ഒട്ടും ഫലപ്രദമല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍