UPDATES

കായികം

ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സിന് ത്രസിപ്പിക്കുന്ന ജയം; റയല്‍ മാഡ്രിഡിന് പുറത്തേക്ക് പോകാം

ഇതാദ്യമല്ല ലീഗില്‍ ഇത്തരം അത്ഭുത വിജയങ്ങള്‍ ഉണ്ടാകുന്നത്

മുന്‍ ചാമ്പ്യന്‍മാര്‍ക്ക് കണക്കുകള്‍ പിഴച്ച രാത്രി, അയാക്‌സ് നേടിയെടുത്തത്‌
ത്രസിപ്പിക്കുന്ന വിജയവും. റയല്‍ക്യാമ്പിലെ എല്ലാ നീക്കങ്ങളും തകര്‍ത്താണ് ചാമ്പ്യന്‍സ് ലീഗില്‍  അയാക്‌സ് വിജയം നേടിയെടുത്തത്. ഇതാദ്യമല്ല ലീഗില്‍ ഇത്തരം അത്ഭുത വിജയങ്ങള്‍ ഉണ്ടാകുന്നത്. ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ 4-1ന് പരാജയപ്പെടുത്തിയാണ് അയാക്‌സ് ക്വാര്‍ട്ടറില്‍ കടന്നത്. റയല്‍ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 7ാം മിനിറ്റില്‍ ഹക്കിം സിയേച്ചിലൂടെ ആഥിതേയരുടെ വലകുലുക്കി അയാക്‌സ്. മത്സരം വരുതിയിലാക്കാന്‍ കെണഞ്ഞ് പരിശ്രമിക്കുന്നതിനിടയില്‍ വീണ്ടും ഡേവിഡ് നെരസ് റയല്‍ വലകുലുക്കി. 20 മിനിറ്റിനുള്ളില്‍ റയല്‍ രണ്ട് ഗോളിന് പിറകില്‍.

ലൂക്കാസ് വാസ്‌ക്കസും വിനീഷ്യസ് ജൂനിയറും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. പരിക്ക് കാരണം ഇരുവരും കളംവിട്ടു. 29ാം മിനിറ്റില്‍ ലൂക്കാസിന് പകരം ബെയ്ല്‍ വന്നപ്പോള്‍ 35ാം മിനിറ്റില്‍ വിനീഷ്യസിന് പകരം അസന്‍സിയോ കളത്തിലിറങ്ങി. അവര്‍ക്കൊന്നും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ആദ്യ പകുതിയില്‍ തന്നെ നിരവധി അവസരങ്ങള്‍ അയാക്‌സ് സൃഷ്ടിച്ചു എങ്കിലും റയലിന്റെ ഭാഗ്യത്തിന് സ്‌കോര്‍ 2-0 എന്ന് തന്നെ നിന്നു. പക്ഷെ രണ്ടാം പകുതിയില്‍ ആ ഭാഗ്യം അങ്ങനെ നിന്നില്ല.

62ാം മിനിറ്റില്‍ ടാടിക്കിന്റെ ഉഗ്രന്‍ ഷോട്ടിലൂടെ അയാക്‌സിന്റെ മൂന്നാമത്തെ ഗോളും പിറന്നു. 72ാം മിനിറ്റില്‍ കൊര്‍ട്ടോവയെ കാഴ്ച്ചക്കാരനാക്കി സ്‌കോണിന്റെ വിവരിക്കാനാവാത്ത ഫ്രീ കിക്ക് ഗോളോടെ ചാമ്പ്യന്മാര്‍ പരാജയപ്പെട്ടിരുന്നു. 70ാം മിനിറ്റില്‍ അസന്‍സിയോയാണ് റയലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

അയാസിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ചാമ്പ്യന്‍സ് ലീഗിലെ മൂന്നാമത്തെ വിജയമാണിത്. ഇതിന് മുമ്പ് 1973ലും 1995ലുമാണ് അയാസ് ജയിച്ചിരുന്നത്.ആ രണ്ട് സമയത്തും അവരായിരുന്നു യൂറോപ്യന്‍ ചാമ്പ്യന്മാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ നാല് വര്‍ഷത്തെ ചാമ്പ്യന്മാരെയാണ് അയാക്‌സ് പുറത്താക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍