UPDATES

കായികം

ആദ്യമായി ബ്രസീല്‍ ടീമില്‍ ഇടം പിടിച്ച് വിനിഷ്യസ് ജൂനിയര്‍

റയല്‍ ജേഴ്‌സിയില്‍ നടത്തുന്ന മികച്ച പ്രകടനങ്ങളാണ് താരത്തിന് ദേശീയ ടീമിലേക്ക് ക്ഷണം ലഭിക്കാന്‍ സഹായകരമായത്.

റയല്‍ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയര്‍ ആദ്യമായി ബ്രസീല്‍ ദേശീയ ടീമില്‍. മാര്‍ച്ചില്‍ ബ്രസീലിന്റെ ഷെവര്‍ലറ്റ് ഗ്ലോബല്‍ ടൂറിനായുള്ള ടീമിലാണ് ടീനേജ് താരമായ വിനിഷ്യസ് ഇടം പിടിച്ചത്. പനാമക്കും ചെക്ക് റിപബ്ലിക്കിനും എതിരെയാണ് ബ്രസീലിന്റെ മത്സരങ്ങള്‍. ഡാനി ആല്‍വസും ടീമില്‍ തിരിച്ചെത്തി.

സ്പെയിനിലെ ആദ്യ സീസണില്‍ തന്നെ റയല്‍ ജേഴ്‌സിയില്‍ നടത്തുന്ന മികച്ച പ്രകടനങ്ങളാണ് താരത്തിന് ദേശീയ ടീമിലേക്ക് ക്ഷണം ലഭിക്കാന്‍ സഹായകരമായത്. സാന്റിയാഗോ സൊളാരിയുടെ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായി വളരാന്‍ താരത്തിനായി. 2018 ലോകകപ്പിന് തൊട്ട് മുന്‍പ് പരിക്കേറ്റ് പുറത്തായ ഡാനി ആല്‍വസ് അതിന് ശേഷം ആദ്യമായാണ് ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്. പരിക്ക് കാരണം നെയ്മര്‍ ബ്രസീലിയന്‍ ടീമില്‍ കളിക്കില്ല. അതേസമയം ഗബ്രിയേല്‍ ബ്രസാവോ, ദേദെ, പാബ്ലോ, മാഴ്സലോ, പൗളിഞ്ഞോ, ഡഗ്ലസ് കോസ്റ്റ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.

ടീം ഇങ്ങനെ ഗോള്‍ കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്സണ്‍, വെവേര്‍ട്ടണ്‍. പ്രതിരോധം: എഡര്‍ മിലിറ്റാവോ, മര്‍ക്വിഞ്ഞോസ്, മിറാന്‍ഡ, തിയാഗോ സില്‍വ, ഡാനി ആല്‍വസ്, ഡാനിലോ, ഫിലിപെ ലൂയിസ്, അലക്സ് സാന്‍ഡ്രോ. മധ്യനിര: അലന്‍, അര്‍തര്‍, കസേമിറോ, ഫാബിഞ്ഞോ, ഫിലിപെ ആന്‍ഡേഴ്സണ്‍, ലൂകാസ് പാക്വേറ്റ, കുടിഞ്ഞോ. മുന്നേറ്റം: എവര്‍ട്ടണ്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍, വിനീഷ്യസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍