UPDATES

കായികം

റയല്‍ മാഡ്രിഡിലേക്ക് ഹസാര്‍ഡും ? സിനിദിന്‍ സിദാന്‍ പരീക്ഷണങ്ങള്‍ തുടരുന്നു

മൗറീഷ്യോ സാരിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഹസാര്‍ഡ് ചെല്‍സിയില്‍ തുടരുകയായിരുന്നു.

റയല്‍ മഡ്രിഡ് പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തിയ സിനിദിന്‍ സിദാന്‍ ക്ലബില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ്. സിദാന്‍ എത്തിയതോടെ ക്ലബ് ആരാധകരും ആവേശത്തിലാണ്. സ്ഥാനമേറ്റ ഉടന്‍ തന്നെ ബ്രസീല്‍ പ്രതിരോധതാരം എഡര്‍ മിലിറ്റാവോയെ സിദാന്‍ ടീമിലെത്തിച്ചു. ലാ ലിഗയില്‍ ആദ്യ മത്സരത്തില്‍ തന്നെ റയലിന് ജയവും സിദാന്‍ സമ്മാനിച്ചു.

ഇപ്പോഴിതാ ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കി ബെല്‍ജിയന്‍ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ് ക്ലബിലേക്കെത്തുന്നുവെന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നു. ഈ സീസണ്‍ അവസാനത്തോടെ ഹസാര്‍ഡ് റയല്‍ മഡ്രിഡിലേക്കെത്തുമെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ചെല്‍സി താരമായ ഹസാര്‍ഡ് ഇതിനകം പലതവണ റയല്‍ മഡ്രിഡിലേക്ക് ചേക്കേറാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.

ഈ സീസണ്‍ തുടക്കത്തില്‍ തന്നെ ഹസാര്‍ഡിനെ റാഞ്ചാന്‍ റയല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചെല്‍സി പരിശീലകന്‍ മൗറീഷ്യോ സാരിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഹസാര്‍ഡ് ചെല്‍സിയില്‍ തുടരുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍