UPDATES

കായികം

വീണ്ടും വംശീയാധിക്ഷേപം; ലുകാകുവിനെ കളിയാക്കി കലിയരി ആരാധകര്‍

താരത്തിന് നേരെ കാണികള്‍ കുരങ്ങന്‍മാരുടെ ശബ്ദം അനുകരിക്കുകയായിരുന്നു.

ഇറ്റാലിയന്‍ ഫുട്‌ബോളില്‍ വീണ്ടും വംശിയ വിവാദം. കഴിഞ്ഞ ദിവസം ഇന്റര്‍മിലാന്റെ ബെല്‍ജിയം താരം റൊമേലു ലുകാകുവിനെതിരെ വംശീയാധിക്ഷേപം നടത്തിയിരിക്കുകയാണ് കലിയരി ആരാധകര്‍. ഇന്റര്‍-കലിയരി മത്സരത്തിനിടെ പെനാല്‍റ്റിയെടുക്കാന്‍ വന്ന ലുകാകുവിന് നേരെ വംശീയധിക്ഷേപം നടത്തുകയായിരുന്നു കാണികള്‍. ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടുണ്ടാക്കും വിധം താരത്തിന് നേരെ കാണികള്‍ കുരങ്ങന്‍മാരുടെ ശബ്ദം അനുകരിക്കുകയായിരുന്നു. കാലിയാരിയില്‍ നടന്ന മത്സരം 2-1 വിജയത്തില്‍ ഇന്റര്‍ മിലാനെ സീരി എയില്‍ ഒന്നാമതെത്തിക്കുന്നതിന് മുന്നെ ആയിരുന്നു സംഭവം.

താരത്തെ അധിക്ഷേപിക്കുകയാണ് കലിയരി ആരാധകര്‍ അധിക്ഷേപിച്ചെങ്കിലും പെനാല്‍റ്റി പാഴാക്കാതെ ലുകാകു ഇന്ററിനെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഇത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ലുകാകു ഗോളടിക്കുന്നത്. വംശീയാധിക്ഷേപങ്ങള്‍ക്ക് കുപ്രസിദ്ധമാണ് ഇറ്റലി. മിലാന്‍ ഡെര്‍ബിയിലും നാപോളിക്കുമെതിരെയുള്ള കളികളില്‍ ഇന്റര്‍ ആരാധകരും വംശീയാധിക്ഷേപം നടത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ നാപോളി താരം കോലിബാലിക്ക് വംശീയയാധിക്ഷേപം ഏല്‍ക്കേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു മത്സരങ്ങളില്‍ സ്റ്റേഡിയം ബാന്‍ ഇന്ററിനും ലഭിച്ചിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍